Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വീണ്ടും മയക്കുമരുന്ന് പിടികൂടി,കള്ളക്കടത്ത് വിരുദ്ധ കാമ്പയിനുമായി സഹകരിക്കണമെന്ന് കസ്റ്റംസ് അധികൃതർ

August 18, 2022

August 18, 2022

ദോഹ: ഖത്തറിലേക്ക് വൻതോതിൽ ക്യാപ്റ്റഗൺ മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസിലെ തപാൽ കൺസൈൻമെന്റ് കസ്റ്റംസ് വിഭാഗം പിടികൂടി.13.25 കിലോഗ്രാം തൂക്കമുള്ള 81,568 ഗുളികകളാണ് പിടികൂടിയത്.

മരപ്പട്ടിയിൽ പൊതിഞ്ഞ ലൈറ്റിംഗ് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ക്യാപ്റ്റഗൺ മയക്കുമരുന്ന് കണ്ടെത്തിയത്.ഇതിന്റെ ദൃശ്യങ്ങൾ കസ്റ്റംസ് വിഭാഗം സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചു.പിടിച്ചെടുത്ത മയക്കുമരുന്ന്  ആഭ്യന്തര മന്ത്രാലയത്തിലെ ആന്റി നാർക്കോട്ടിക് വിഭാഗത്തിന് കൈമാറി.

കുറ്റകൃത്യങ്ങളും കസ്റ്റംസ് നിയമ ലംഘനങ്ങളും ചെറുക്കുന്നതിന് 'കാഫിഹ്' എന്ന പേരിൽ പ്രത്യേക കാമ്പയിൻ തുടങ്ങിയിട്ടുണ്ടെന്നും കാമ്പയിനുമായി സഹകരിക്കണമെന്നും കസ്റ്റംസ് ജനറൽ അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പട്ടു. നിയമവിരുദ്ധമായ സാധനങ്ങൾ കടത്തുകയോ മറ്റ് നിയമലംഘനങ്ങളോ ശ്രദ്ധയിൽ പെട്ടാൽ 16500 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ നൽകാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomclu എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News