Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കരുതൽ വേണമെന്ന് ഖത്തർ കസ്റ്റംസ്,അമ്പതിനായിരം റിയാലോ അതിൽ കൂടുതലോ കയ്യിലുണ്ടെങ്കിൽ യാത്രക്കാർ വിവരം അറിയിക്കണം 

October 01, 2020

October 01, 2020

ദോഹ : ഖത്തറിൽ നിന്നും  യാത്ര ചെയ്യുന്നവർ  50,000 റിയാലിൽ അധികം മൂല്യമുള്ള കറൻസി, നാണയങ്ങൾ, ആഭരണങ്ങൾ എന്നിവ കൈവശമുണ്ടെങ്കിൽ നിർബന്ധമായും വിവരം അറിയിക്കണമെന്ന് കസ്റ്റംസ് അധികൃതർ ഓർമിപ്പിച്ചു.. ഖത്തറിലേക്ക് വരുന്നവർക്കും പുറത്തേക്ക് പോകുന്ന യാത്രക്കാർക്കും ഇത് ബാധകമായിരിക്കും.കൈവശമുള്ള മൂല്യമേറിയ സാധനങ്ങളുടെ വിശദവിവരങ്ങൾ വ്യക്തമാക്കി കസ്റ്റംസ് ഡിക്ലറേഷൻ അപേക്ഷ പൂരിപ്പിച്ച് നൽകണമെന്ന് കസ്റ്റംസ് ജനറൽ അതോറിറ്റി നിർദേശിച്ചു.രാജ്യത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും ഇത് ബാധകമാണ്.50,000 റിയാലിൽ അധികം മൂല്യമുള്ള കറൻസിയാണു രാജ്യത്തേയ്ക്ക് കൊണ്ടുവരുകയോ പുറത്തേയ്ക്ക് കൊണ്ടുപോകുകയോ ചെയ്യുന്നതെങ്കിൽ ഖത്തർ സെൻട്രൽ ബാങ്കിന്റെ മുൻകൂർ അനുമതി തേടിയിരിക്കണം.

ഖത്തരി റിയാൽ അല്ലെങ്കിൽ തത്തുല്യമായ വിദേശ കറൻസികൾ,ബാങ്ക് ചെക്കുകൾ, ഒപ്പുവച്ച പ്രോമിസറി നോട്ടുകൾ, മണി ഓർഡറുകൾ,വജ്രം, മരതകം, മാണിക്യം, ഇന്ദ്രനീലം, പവിഴം എന്നിവ ഉൾപ്പെടെയുള്ള വിലകൂടിയ കല്ലുകൾ,സ്വർണം, വെള്ളി, പ്ലാറ്റിനം, മറ്റ് ലോഹങ്ങൾ എന്നിവയുടെ മൂല്യം അമ്പതിനായിരം റിയാലിൽ കൂടുതലുണ്ടെങ്കിൽ വിവരം അറിയിക്കണം.കസ്റ്റംസ് ഡിക്ലറേഷൻ അപേക്ഷയിലെ വിവരങ്ങളിൽ വ്യക്തത തേടിയാൽ അക്കാര്യം അറിയിക്കണം. യാത്രക്കാരൻ തെറ്റായ വിവരങ്ങൾ നൽകിയാൽ 3 വർഷത്തിൽ കുറയാത്ത ജയിൽ ശിക്ഷ അല്ലെങ്കിൽ ഒരു ലക്ഷം റിയാലിൽ കുറയാത്തതും 5 ലക്ഷം റിയാലിൽ കൂടാത്തതുമായ തുക അല്ലെങ്കിൽ കൈമാറ്റം ചെയ്യുന്ന തുകയുടെ മൂല്യത്തിന്റെ ഇരട്ടി എന്നിവയിൽ ഏതാണോ വലിയ തുക ആ തുക പിഴയായി നൽകേണ്ടി വരും. കയ്യിലുള്ള പണവും വസ്തുക്കളും കണ്ടുകെട്ടുകയും ചെയ്യും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News