Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ വെസ്റ്റ് ബേയിൽ ടവറിന് തീപിടിച്ചു,ആളുകളെ ഒഴിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം

October 11, 2021

October 11, 2021

ദോഹ: ദോഹ വെസ്റ്റ് ബേയിലുള്ള ഹോട്ടല്‍ ടവറുകളിലൊന്നിലെ ഫ്‌ളാറ്റില്‍ തീപ്പിടിത്തമുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.തീ നിയന്ത്രണ വിധേയമാക്കിയതായും ആളപായമോ പരിക്കോ ഇല്ലെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ടവര്‍ ഒഴിപ്പിച്ചു. തീപ്പിടിത്തത്തിന്റെ മറ്റു വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. മെയ് മാസത്തില്‍ വെസ്റ്റ് ബേയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ 00974 66200167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News