Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫ്രീസോൺ നിക്ഷേപം : ഖത്തറും ചൈനയും തമ്മിൽ കൂടുതൽ സഹകരണം 

September 17, 2019

September 17, 2019

ദോഹ: രാജ്യത്തെ ഫ്രീസോണുകളില്‍ നിക്ഷേപം ശക്തിപ്പെടുത്താന്‍ ഖത്തറും ചൈനയും തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ചൈനീസ് പ്രതിനിധി സംഘം ഖത്തര്‍ ഫ്രീസോണ്‍സ് അതോറിറ്റി(ഖ്യു.എഫ്.ഇസെഡ്.എ) ചെയര്‍മാൻ  ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍സായിദുമായി ചര്‍ച്ച നടത്തി.

ഷാങ്ഹായി പീപ്പിള്‍സ് കോണ്‍ഗ്രസ് ചെയര്‍പേഴ്‌സന്‍ യിന്‍ യികൂയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര-വാണിജ്യബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കായി ഖത്തറിലെത്തിയത്. അഹ്മദ് ബിന്‍ മുഹമ്മദിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഫ്രീസോണ്‍, നിക്ഷേപ മേഖലകളില്‍ വ്യാപാര-നിക്ഷേപബന്ധം ശക്തിപ്പെടുത്താന്‍ ധാരണയായിട്ടുണ്ട്.

യിന്‍ യികൂയിക്കു പുറമെ ഖത്തറിലെ ചൈനീസ് അംബാസഡര്‍ സൂ ജിയാന്‍, ഷാങ്ഹായി മുനിസിപ്പല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ചെന്‍ ജിങ്, വിവിധ ചൈനീസ് കമ്പനികളുടെ മേധാവികള്‍ എന്നിവരാണ് ഔദ്യോഗിക കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. പ്രമുഖ ചൈനീസ്-ഖത്തര്‍ നിക്ഷേപകര്‍, ഖത്തര്‍ ഫീസോണുകള്‍, ഷാങ്ഹായി പൈലറ്റ് ഫ്രീ ട്രേഡ് സോൺ  എന്നിവ തമ്മിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു.


Latest Related News