Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കടുത്ത ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസം,ഖത്തർ ചാരിറ്റിയുടെ 'സോക്യ' പദ്ധതിക്ക് തുടക്കമായി

August 18, 2022

August 18, 2022

ദോഹ : വേനൽക്കാലത്ത് പുറംജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് കുടിവെള്ളം എത്തിക്കാനായി ഖത്തർ ചാരിറ്റി (ക്യുസി) വർഷം തോറും നടത്തിവരാറുള്ള 'സോക്യ' പദ്ധതിക്ക് തുടക്കമായി.ജോലിക്കിടയിൽ തൊഴിലാളികളിൽ ഉണ്ടാകാനിടയുള്ള നിർജലീകരണം ഒഴിവാക്കാനും പരമാവധി വെള്ളം കുടിക്കാനും പ്രേരിപ്പിക്കാൻ ലക്ഷ്യമാക്കി ജോലിസ്ഥലത്ത് തന്നെ വെള്ളവും ഈത്തപ്പഴവും വിതരണം ചെയ്താണ് പദ്ധതി നടപ്പാക്കുന്നത്. 

കടുത്ത ചൂടിൽ ജോലി ചെയ്യുമ്പോഴുള്ള ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവല്കരണം നടത്തുന്നതോടൊപ്പം ഈത്തപ്പഴം, വാട്ടർ കണ്ടെയ്‌നറുകൾ എന്നിവയ്‌ക്ക് പുറമെ 52,000 കുപ്പി വെള്ളവും തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യും.രാജ്യത്തുടനീളമുള്ള 5,000 മുനിസിപ്പാലിറ്റി നിർമ്മാണ തൊഴിലാളികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഇതിന്റെ ഭാഗമായി ഖത്തർ ചാരിറ്റി, മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച്, കാർഷിക കാര്യ വകുപ്പ്, നോളജിസ്റ്റോർ, അൽ കൗതർ വാട്ടർ ട്രീറ്റ്‌മെന്റ് (ഖത്തറത്ത്) എന്നിവയുടെ പിന്തുണയോടെ ഉമ്മുസലാൽ മുനിസിപ്പാലിറ്റി, ഇൻഡസ്ട്രിയൽ ഏരിയകളിൽ  10,000 കുപ്പി വെള്ളവും 700 കാർട്ടൺ ഈത്തപ്പഴവും 200 വാട്ടർ കണ്ടെയ്നറുകളും വിതരണം ചെയ്തു. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News