Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഞായറാഴ്ച മുതൽ അവധി 

May 20, 2020

May 20, 2020

ദോഹ : ഖത്തറിൽ ധനകാര്യ സ്ഥാപനങ്ങൾക്കുള്ള ഈദുൽ ഫിത്ർ അവധി ദിനങ്ങൾ ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു.ഇതനുസരിച്ച് രാജ്യത്തെ ബാങ്കുകൾ,മണി എക്സ്ചേഞ്ചുകൾ,ഇൻഷുറൻസ് കമ്പനികൾ,ഫിനാൻസ് സ്ഥാപനങ്ങൾ,ഇൻവെസ്റ്റ്‌മെന്റ് കമ്പനികൾ,ഫിനാൻസ് കൺസൾട്ടൻസ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് മെയ് 24 ഞായർ മുതൽ മെയ് 28 വ്യാഴം വരെ അവധിയായിരിക്കും.വാരാന്ത്യ അവധി കൂടി കഴിഞ്ഞു മെയ് 31 ഞായറാഴ്ചയായിരിക്കും സേവനങ്ങൾ പുനരാരംഭിക്കുക.

ഖത്തർ സെൻട്രൽ ബാങ്കിന് കീഴിൽ വരുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഇതുസംബന്ധിച്ച സർക്കുലർ നൽകിയിട്ടുണ്ട്. മേൽപറഞ്ഞ അവധി ദിനങ്ങളിൽ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടണമെന്നാണ് നിർദേശം.ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   


Latest Related News