Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ജോലിസ്ഥലത്തെ പ്രവർത്തി സമയത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു 

July 01, 2020

July 01, 2020

ദോഹ: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഖത്തറിൽ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ജോലി സ്ഥലത്തെ പ്രവര്‍ത്തി സമയത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ  ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര യോഗത്തിലാണ് തീരുമാനം.

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നാല് ഘട്ടത്തിലായി പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് കാബിനറ്റ് കാര്യ സഹമന്ത്രി ഡോ. ഇസ്സ ബിന്‍ സഅദ് അല്‍ ജഫാലി അല്‍ നുഐമി പറഞ്ഞു.വീഡിയോ കോൺഫറൻസ് വഴി ചേർന്ന മന്ത്രിസഭാ യോഗത്തിൽ കോവിഡ് വ്യാപനം പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികൾ ആരോഗ്യമന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽ കുവാരി വിശദീകരിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News