Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പശ്ചിമേഷ്യൻ സമാധാനം,ഖത്തർ അമീർ ഇറാനിലേക്ക് 

January 12, 2020

January 12, 2020

ദോഹ : അമേരിക്ക-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇറാൻ സന്ദർശിക്കുന്നു. ഇന്ന് രാവിലെ ഒമാനിൽ എത്തിയ അമീർ അവിടെ നിന്നും ഇറാനിലേക്ക് തിരിക്കും. 

ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായി കൂടിക്കാഴ്ച നടത്തുന്ന അമീർ ഇരു രാജ്യങ്ങൾക്കുമിടയിലെ പരസ്പര സഹകരണവും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്യും. കഴിഞ്ഞയാഴ്ച ഇറാൻ സൈനിക കമാൻഡർ ഖസ്സെം സുലൈമാനി വധിക്കപ്പെട്ടതിന് പിന്നാലെ ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽതാനി തെഹ്‌റാൻ സന്ദർശിച്ചിരുന്നു. 


Latest Related News