Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ അമീര്‍ ഇന്ന് യു.എൻ പൊതുസഭയില്‍ സംസാരിക്കും

September 24, 2019

September 24, 2019

നിലവിലെ ലോക സാഹചര്യത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ യു.എന്‍ പൊതുസഭയിലെ പ്രഭാഷണത്തിന് ഏറെ പ്രാധാന്യമുണ്ട്.

ദോഹ: ന്യൂയോർക്ക് സിറ്റിയിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് ഇന്ന്(ചൊവ്വാഴ്ച) നടക്കുന്ന 74ാമത് പൊതുസഭ ഉന്നതതല ഡിബേറ്റില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സംസാരിക്കും. സെപ്റ്റംബര്‍ 17നാണ് യു.എൻ പൊതുസഭയുടെ സെഷന്‍ തുടങ്ങിയത്. ഇതിന്റെ ആദ്യ ഉന്നതതല പൊതുഡിബേറ്റാണ് ചൊവ്വാഴ്ച നടക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ന്യൂയോര്‍ക്കിലുള്ള ആസ്ഥാനത്താണ് സമ്മേളനം.ഫ്രാന്‍സ്, ബ്രിട്ടന്‍ സന്ദര്‍ശനത്തിന് ശേഷമാണ് അമീര്‍ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ എത്തിയത്.ഫ്രാന്‍സില്‍ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോക്രാണുമായും ബ്രിട്ടനില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായും അമീര്‍ കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയിരുന്നു. നിലവിലെ ലോക സാഹചര്യത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ യു.എന്‍ പൊതുസഭയിലെ പ്രഭാഷണത്തിന് ഏറെ പ്രാധാന്യമുണ്ട്.

ന്യൂയോര്‍ക്കിലെത്തിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹുമായും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.ന്യൂയോര്‍ക്കിലുള്ള കുവൈത്ത് അമീറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച 


Latest Related News