Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അപെക്‌സിന്റെ ഫൈവ് സ്റ്റാര്‍ ഗ്ലോബല്‍ ഒഫീഷ്യല്‍ എയര്‍ലൈന്‍ റേറ്റിങ് കരസ്ഥമാക്കി ഖത്തര്‍ എയര്‍വെയ്‌സ് 

December 11, 2020

December 11, 2020

ദോഹ: എയര്‍ലൈന്‍ പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് അസോസിയേഷന്റെ (APEX-അപെക്‌സ്) 2021 ലെ ഫൈവ് സ്റ്റാര്‍ ഗ്ലോബല്‍ ഒഫീഷ്യല്‍ എയര്‍ലൈന്‍ റേറ്റിങ് ലഭിച്ചതായി ഖത്തര്‍ എയര്‍വെയ്‌സ് വ്യാഴാഴ്ച അറിയിച്ചു. എഫ്.ടി.ഇ അപെക്‌സ് വെര്‍ച്വല്‍ എക്‌സ്‌പോയില്‍ വച്ച് ഡിസംബര്‍ ഒമ്പതിനാണ് അപെക്‌സ് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. 

കഴിഞ്ഞ വര്‍ഷം യാത്രക്കാര്‍ റേറ്റിങ് നല്‍കിയ പത്ത് ലക്ഷത്തോളം വിമാന സര്‍വ്വീസുകളെ അപെക്‌സ് സര്‍ട്ടിഫൈ ചെയ്തു. ലോകമെമ്പാടുമുള്ള 600 ല്‍ അധികം എയര്‍ലൈനുകളുടെ സര്‍വ്വീസുകളായിരുന്നു ഇവ. 

അപെക്‌സിന്റെ 2021 ലെ ഫൈവ് സ്റ്റാര്‍ ഗ്ലോബല്‍ ഒഫീഷ്യല്‍ എയര്‍ലൈന്‍ റേറ്റിങ് ലഭിച്ചതില്‍ തങ്ങള്‍ക്ക് വളരെ സന്തോഷമുണ്ടെന്ന് ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യുട്ടീവ് അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചതിന് ഖത്തര്‍ എയര്‍ വെയ്‌സിന്റെ വിശ്വസ്തരായ യാത്രക്കാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. 

'ഫൈവ് സ്റ്റാര്‍ റേറ്റിങ് ഉള്ള ആഗോള എയര്‍ലൈനായി വീണ്ടും അംഗീകരിക്കപ്പെടുന്നത് ഖത്തര്‍ എയര്‍വെയ്‌സിന്റെ മഹത്തായ നേട്ടമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ കുതിച്ചുയര്‍ന്ന ഉയരങ്ങളുടെ തെളിവാണ് ഇത്. യാത്രക്കാര്‍ക്ക് പുതുമയാര്‍ന്ന അനുഭവം നല്‍കുന്നത് തുടരാന്‍ ഇത്തരം നേട്ടങ്ങള്‍ ഞങ്ങളെ പ്രേരിപ്പിക്കും.' -അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. 

യാത്രക്കാരുടെ പ്രതികരണത്തിന്റെയും അപെക്‌സിന്റെ പങ്കാളിയായ കോണ്‍കറിന്റെ ട്രിപ്പ്ഇറ്റ് ആപ്ലിക്കേഷനില്‍ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ നിഷ്പക്ഷമായാണ് അപെക്‌സ് ഒഫീഷ്യല്‍ റേറ്റിങ് തീരുമാനിക്കുന്നത്.  ലോകത്തെ ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങുള്ള ട്രാവല്‍ ഓര്‍ഗനൈസിങ് ആപ്ലിക്കേഷനാണ് ട്രിപ്പ്ഇറ്റ്. 

ഫൈവ് സ്റ്റാര്‍ സ്‌കെയിലിലാണ് യാത്രക്കാര്‍ക്ക് റേറ്റിങ് നല്‍കാന്‍ കഴിയുക. 600 ല്‍ അധികം യാത്രക്കാരുടെ പത്ത് ലക്ഷത്തോളം വിമാന സര്‍വ്വീസുകളെയാണ് യാത്രക്കാര്‍ റേറ്റ് ചെയ്തത്. അപെക്‌സ് എയര്‍ലൈന്‍ റേറ്റിങ്ങുകള്‍ പുറത്തു നിന്നുള്ള പ്രൊഫഷണല്‍ ഓഡിറ്റിങ് കമ്പിനിയാണ് സ്വതന്ത്രമായി സര്‍ട്ടിഫൈ ചെയ്തത്. 

മികച്ച സൗകര്യങ്ങളാണ് ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്കായി ഒരുക്കാറുള്ളത്. കൊവിഡ് കാലത്ത് ക്യാബിന്‍ ക്രൂവിന് പി.പി.ഇ കിറ്റ് നല്‍കുന്നതിനൊപ്പം യാത്രക്കാര്‍ക്കും കോംപ്ലിമെന്ററിയായി പി.പി.ഇ കിറ്റും ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന മാസ്‌കും നല്‍കുന്നു. 

ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് ക്യുസ്യൂട്ട് സൗകര്യം ഉപയോഗിച്ച് സ്വകാര്യത സംരക്ഷിക്കാം. സ്ലൈഡിങ് ഉള്ള കമ്പാര്‍ട്ടുമെന്റുകള്‍ക്ക് പുറത്ത് ശല്യങ്ങള്‍ ഒഴിവാക്കാനായി ഡി.എന്‍.ഡി ബോര്‍ഡ് വയ്ക്കാനും കഴിയും. ലണ്ടന്‍, ന്യൂയോര്‍ക്ക്, ഫ്രാങ്ക്ഫര്‍ട്ട് ഉള്‍പ്പെടെ 30 ലേറെ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകളില്‍ ക്യുസ്യൂട്ട് ലഭ്യമാണ്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News