Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ എയർവെയ്സും ഇൻഡിഗോയും തമ്മിൽ സഹകരണം 

November 06, 2019

November 06, 2019

ദോഹ : ഖത്തറിന്‍റെ ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സുമായി തമ്മില്‍ ബിസിനസ് പങ്കാളിത്തത്തിന് ധാരണയിലെത്തി. ഖത്തര്‍ എയര്‍വേയ്സിന്‍റെ അത്യാധുനിക വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്‍ഡിഗോ കൂടുതല്‍ രാജ്യന്തര സര്‍വീസുകള്‍ ആരംഭിക്കും.ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരുന്ന ദിവസം ഉണ്ടായേക്കുമെന്നാണ് സൂചന.

 ഇന്ത്യന്‍ സ്വകാര്യ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സുമായി ബിസിനസ് പങ്കാളിത്തമുണ്ടാക്കാന്‍ നേരത്തെ തന്നെ ഖത്തര്‍ എയര്‍വേയ്സ് ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പല കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇരു കമ്പനികള്‍ക്കുമിടയില്‍ നിര്‍ണായക ധാരണങ്ങള്‍ ഉണ്ടായതായും വരും ദിവസം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് വിവരം. ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേക്കിറും ഇന്‍ഡിഗോ സി.ഇ.ഒ റോണോ ജോയ് ദത്തയും വ്യാഴാഴ്ച്ച ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന നടത്തിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജെറ്റ് എയര്‍വേയ്സ്-ഇത്തിഹാദ് മാതൃകയില്‍ പങ്കാളിത്തം ഉറപ്പാക്കാനാണ് ഇരു സ്ഥാപനങ്ങളും തയ്യാറെടുക്കുന്നത്. ഇതോടെ ദോഹ ഉള്‍പ്പെടെ ഇന്‍ഡിഗോയുടെ വിവിധ രാജ്യാന്തര സര്‍വീസുകള്‍ക്ക് ഖത്തര്‍ എയര്‍വേയ്സിന്‍റെ അത്യാധുനിക വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ഒപ്പം കൂടുതല്‍ പുതിയ സര്‍വീസുകള്‍ തുടങ്ങാനും ഇന്‍ഡിഗോയ്ക്ക് പദ്ധതിയുണ്ട്. ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവരാനുള്ള ഖത്തര്‍ എയര്‍വേയ്സിന്‍റെ ദീര്‍ഘകലമായുള്ള ശ്രമങ്ങളാണ് ഇതോടെ പൂവണിയുന്നത്. നിലവില്‍ വിവിധ രാജ്യങ്ങളിലെ അറുപത് സ്ഥലങ്ങളിലേക്ക് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നുണ്ട്.


Latest Related News