Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യയിലേക്കുള്ള മെഡിക്കൽ സഹായങ്ങൾ സൗജന്യമായി എത്തിക്കുമെന്ന് ഖത്തർ എയർവെയ്‌സ് 

April 29, 2021

April 29, 2021

ദോഹ : രൂക്ഷമായ കോവിഡ് വ്യാപനത്തെ തുടർന്ന് ദുരിതം നേരിടുന്ന ഇന്ത്യയിലേക്കുള്ള അടിയന്തിര വൈദ്യസഹായം സൗജന്യമായി എത്തിക്കുമെന്ന് ഖത്തർ എയർവെയ്‌സ് അറിയിച്ചു.ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് 300 ടണ്‍ ചരക്കുകള്‍ എത്തിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. ഇതിനായി മൂന്ന് ചരക്കു വിമാനങ്ങള്‍ ഉപയോഗിക്കും. സഹായം ഏറ്റവും ആവശ്യമായിട്ടുള്ള ഇന്ത്യയിലെ നഗരങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്തുമെന്നും ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബർ അൽ ബേക്കർ വ്യക്തമാക്കി. 

പിപിഇ ഉപകരണങ്ങള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ വസ്തുക്കള്‍ തുടങ്ങിയവയാണ് ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യയില്‍ എത്തിക്കുക. വിവിധ വ്യക്തികളും കമ്പനികളും സംഭാവന ചെയ്തവയും നിലവിലുള്ള കാര്‍ഗോ ഓര്‍ഡറുകളും ഇവയില്‍ ഉള്‍പ്പെടും.

ഇന്ത്യയുമായി ദീര്‍ഘകാലത്തെ സവിശേഷ ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു. കോവിഡ് വലിയ വെല്ലുവിളിയാണ് ഇന്ത്യക്ക് ഉയര്‍ത്തുന്നത്. ലോകത്തെ മുന്‍നിര കാര്‍ഗോ എയര്‍ലൈന്‍ എന്നുള്ള നിലയില്‍ തങ്ങള്‍ സാധ്യമാവുന്ന എല്ലാ സഹായവും ചെയ്യുമെന്ന് അല്‍ബാക്കിര്‍ അറിയിച്ചു.

ഇന്ത്യയിലേക്ക് അടിയന്തിര വൈദ്യസഹായങ്ങൾ എത്തിക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടിരുന്നു.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News