Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ജീവനക്കാരുടെ എണ്ണം കുറക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് ഖത്തർ എയർവെയ്‌സ് സി.ഇ.ഒ 

May 19, 2020

May 19, 2020

ഖത്തർ എയർവെയ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കനുസരിച്ച് നിലവിൽ  46,000 പേരാണ് കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്നത്. ഇതനുസരിച്ച് 9,200പേർക്കെങ്കിലും ജോലി നഷ്ടപ്പെടുമെന്നാണ് സൂചന. 

ദോഹ : കോവിഡ് വ്യാപനം വ്യോമയാന മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയെ തുടർന്ന് 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം ഖത്തർ എയർവേയ്‌സ് സ്ഥിരീകരിച്ചു.ചുരുങ്ങിയത് അടുത്ത മൂന്ന് വര്‍ഷത്തേക്ക് കമ്പനിയുടെ 20 ശതമാനം വിമാനങ്ങളും പറത്താന്‍ കഴിയില്ലെന്നും ഈ സാഹചര്യത്തില്‍ മറ്റു വഴികളില്ലെന്നും ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാക്കിര്‍ ബിബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

ലോകത്തെ എല്ലാ വിമാന കമ്പനികളും നേരിടുന്ന പ്രതിസന്ധിയാണിത്.സാമൂഹിക അകലം പാലിക്കുകയെന്ന നിർദേശം വിമാന സർവീസിൽ പ്രായോഗികമല്ല.ചുരുങ്ങിയത് ഒന്നര മീറ്റര്‍ അകാലമാണ് ഇതിന് വേണ്ടതെന്നും ഇതൊരിക്കലും പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു.

 മാസ്‌ക്കും കയ്യുറകളും ധരിക്കുക, അണുവിമുക്തി നടത്തുക,ഹെപ ഫില്‍ട്ടര്‍ ഉപയോഗിച്ച് എയര്‍ ഫില്‍ട്ടര്‍ ചെയ്യുക തുടങ്ങിയവ മാത്രമാണ് വിമാനത്തിനകത്ത് നടപ്പിലാക്കാൻ കഴിയുന്ന സുരക്ഷാ മുൻകരുതലുകൾ. ഇവ നടപ്പാക്കുന്നതില്‍ ഖത്തര്‍ എയര്‍വെയ്‌സ് മുന്‍നിരയിലാണ്. വിമാന ജീവനക്കാര്‍ക്ക് പിപിഇ കിറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് അണുനാശിനികള്‍ നല്‍കുക, ശരീര താപം പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ എയർവെയ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കനുസരിച്ച് നിലവിൽ  46,000 പേരാണ് കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്നത്. ഇതനുസരിച്ച് 9,200പേർക്കെങ്കിലും ജോലി നഷ്ടപ്പെടുമെന്നാണ് സൂചന. 

യു.എ.ഇ യിലെ എമിറേറ്റ്സ് ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിലെ ഒട്ടുമിക്ക വിമാനക്കമ്പനികളും ജീവനക്കാരെ കുറക്കുന്ന നടപടികൾ തുടങ്ങിയിട്ടുണ്ട്.ഇതേതുടർന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ഉൾപെടെ നിരവധി ഇന്ത്യക്കാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News