Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ എയർവേയ്‌സ് സൗദിയിലേക്ക് നേരിട്ടുള്ള ബുക്കിങ് തുടങ്ങി,ജനുവരി പതിനൊന്നിന് സർവീസ് ആരംഭിക്കും 

January 09, 2021

January 09, 2021

ദോഹ : ഖത്തർ എയർവെയ്‌സ് വിമാനങ്ങൾ ഈ മാസം 11 മുതൽ ഖത്തറിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള സർവീസുകൾ തുടങ്ങും.കഴിഞ്ഞ ദിവസം മുതൽ യാത്രക്കാർക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.  
ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 2.05ന് പുറപ്പെടുന്ന വിമാനം 3.30 ന് സൌദി അറേബ്യയിലെ റിയാദിലുള്ള കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും.

ക്യു ആർ 1164 ബോയിങ് 787-8 വിമാനം ദോഹയിൽ നിന്ന് ഒരു മണിക്കൂർ 25 മിനിട്ട് സമയം കൊണ്ട് സൌദിയിലെത്തും. 
പ്രമുഖ വ്യോമയാന വിദഗ്ധനായ അലക്സ് മക്കെരാസും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ നാലിന് രാത്രിയോടെയാണ് ഖത്തറിനെതിരായ കര,വ്യോമ,ജല അതിർത്തികൾ തുറക്കുന്നതായി സൗദി അറിയിച്ചത്. ഇതിനു പിന്നാലെ ജനുവരി അഞ്ചിന് സൗദിയിലെ അൽ ഉലയിൽ ചേർന്ന 41 മത് ജിസിസി ഉച്ചകോടിയിൽ ഉപരോധം പിൻവലിച്ചു കൊണ്ടുള്ള കരാറിൽ എല്ലാ ഗൾഫ് രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News