Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യയിലേക്ക് എപ്പോൾ സർവീസുകൾ തുടങ്ങാൻ കഴിയുമെന്നതിനെ കുറിച്ച് അറിയില്ലെന്ന് ഖത്തർ എയർവേയ്‌സ് ന്യൂസ്‌റൂമിനോട് 

May 22, 2020

May 22, 2020

ദോഹ : ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് എന്നു മുതൽ വിമാന സർവീസുകൾ തുടങ്ങാനാകും എന്നത് സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന്  ഖത്തർ എയർവേയ്‌സ് അധികൃതർ ന്യൂസ്‌റൂമിനെ അറിയിച്ചു..മെയ് 26 മുതൽ കേരളത്തിലേക്ക് ഉൾപെടെ ഇന്ത്യയിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം നീക്കുന്നതിന് ഖത്തർ എയർവെയ്സുമായി ബന്ധപ്പെട്ടത്.ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഖത്തര്‍ എയര്‍വെയ്‌സ് മെയ് 26 മുതല്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും എന്ന തലക്കെട്ടോടെ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.ഇതിനെ തുടർന്ന് നിരവധി പേരാണ് ഉയർന്ന ടിക്കറ്റ് നിരക്ക് നൽകി ഖത്തർ എയർവെയ്സിൽ കേരളത്തിലേക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്.

എന്നാൽ, ഇന്ത്യയിലേക്ക് എപ്പോൾ മുതൽ സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും മെയ് 25 മുതൽ ഇന്ത്യയിലെ വിമാനത്താവളങ്ങൾ രാജ്യാന്തര സർവീസുകൾക്കായി തുറക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നും ഖത്തർ എയർവേയ്‌സ് പ്രതികരിച്ചു.

ഇതിനിടെ ഇൻഡിഗോ എയർലൈൻസ്  കേരളത്തിൽ നിന്നും ദോഹയിലേക്ക് യാത്രചെയ്യാൻ  മെയ് 27 മുതൽ ടിക്കറ്റ്  ബുക്കിങ്ങും വിതരണവും ആരംഭിച്ചിട്ടുണ്ടെങ്കിലും ഖത്തറിലെ ബന്ധപ്പെട്ട അധികൃതരിൽ നിന്നോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്നോ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News