Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാൻ ദേശീയ ദിനം,ആഘോഷത്തിൽ പങ്കാളിയായി ഖത്തർ എയർവെയ്സും 

November 18, 2020

November 18, 2020

മസ്‌കത്ത് : ഒമാന്റെ അമ്പതാം ദേശീയ ദിനാഘോഷത്തിൽ ഖത്തര്‍ എയര്‍വെയ്‌സ് പങ്കാളിയാവുന്നു. നവംബര്‍ 10 നും 19 നുമിടയിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കിയാണ് ഖത്തര്‍ എയര്‍വെയ്‌സ് ഒമാന്റെ ദേശീയ ദിനം ആഘോഷിക്കുന്നത്. നവംബര്‍ 18 നാണ് ഒമാന്റെ അമ്പതാം ദേശീയ ദിനം. ലോകം കാണാനോ പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കാനോ ഈ പ്രത്യേക അവസരത്തില്‍, ഒമാനി യാത്രക്കാരെ ക്ഷണിക്കുന്നതായി ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.

നിലവില്‍ ലോകത്തെ നൂറിലേറെ സ്ഥലങ്ങളിലേക്ക് പ്രതിവാരം 700 ലേറെ വിമാന സര്‍വ്വീസുകളാണ് ഖത്തര്‍ എയര്‍വെയ്‌സ് നടത്തുന്നത്. ലണ്ടന്‍, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, മോണ്‍ട്രിയല്‍, തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കെല്ലാം ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തര്‍ എയര്‍വെയ്‌സ് സര്‍വ്വീസ് നടത്തുന്നുണ്ട്.

'ഈ പ്രത്യേക വേളയില്‍ ഒമാനെയും ഒമാനി പൗരന്മാരെയും അഭിനന്ദിക്കാന്‍ ഖത്തര്‍ എയര്‍വെയ്‌സ് ആഗ്രഹിക്കുന്നു. ഒപ്പം ഒമാനുമായി ഖത്തറിനും ഖത്തര്‍ എയര്‍വെയ്‌സിനുമുള്ള ദീര്‍ഘകാലത്തെ ബന്ധം ഞങ്ങള്‍ ആഘോഷിക്കുന്നു. ഒമാന്‍ എല്ലായ്‌പ്പോഴും ഞങ്ങളുടെ പ്രധാന വിപണിയാണ്. ഒമാനോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് ഇത്.' -ഖത്തര്‍ എയര്‍വേയ്സിന്റെ മിഡില്‍ ഈസ്റ്റ്, ലെവന്റ്, കോക്കസസ് മേഖല വൈസ് പ്രസിഡന്റ് ബെന്നറ്റ് സ്റ്റീഫന്‍സ് പറഞ്ഞു,

ഖത്തറും ഒമാനും തമ്മില്‍ പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും വലിയ ചരിത്രമാണ് ഉള്ളത്. വ്യോമയാന മേഖലയില്‍ ഒമാന്‍ എയറും ഖത്തര്‍ എയര്‍വെയ്‌സും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ മസ്‌കത്തിൽ നിന്ന് രണ്ട് പ്രതിവാര വിമാന സര്‍വ്വീസുകളാണ് ഖത്തര്‍ എയര്‍വെയ്‌സ് നടത്തുന്നത്. കൂടാതെ ദോഹ വഴി നൂറിലധികം ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്താന്‍ കഴിയുന്ന, ഒമാന്‍ എയറുമായി കോഡ് ഷെയര്‍ ചെയ്യുന്ന രണ്ട് പ്രതിവാര വിമാന സര്‍വ്വീസുകളും ഉണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News