Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ എയർവേയ്‌സിന്റെ അംഗീകാരമുള്ള ലബോറട്ടറികളുടെ പട്ടിക പുറത്തുവിട്ടു,കേരളത്തിൽ കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങൾ 

August 08, 2020

August 08, 2020

ദോഹ : കേരളത്തിൽ നിന്നും ഉൾപെടെ ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് തിരിച്ചു വരുന്ന ഖത്തർ എയർവേയ്‌സ് യാത്രക്കാർക്കുള്ള കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.ഇതനുസരിച്ച് 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ ഒഴികെ ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും താഴെ പറയുന്ന ലാബുകളിൽ നിന്ന് ആർ.ടി-പി.സി.ആർ പരിശോധന നടത്തിയതിന്റെ കോവിഡ് നെഗറ്റിവ് ഫലം ആവശ്യമായിരിക്കും. ഇന്ത്യയിൽ കേരളത്തിന് പുറമെ,അഹമ്മദാബാദ്,അമൃത്‌സർ,ബംഗളുരു,ചെന്നൈ,ഗോവ,ഹൈദരാബാദ്,കൊൽക്കത്ത,നാഗ്പൂർ,മുംബൈ,ന്യൂഡൽഹി എന്നിവിടങ്ങളിലും പരിശോധനാ കേന്ദ്രങ്ങൾ ഉണ്ട്.

കേരളത്തിലെ ഖത്തർ എയർവേയ്‌സ് അംഗീകരിച്ച കോവിഡ് പരിശോധനാ ലാബുകൾ ഇവയാണ് :

  • കോഴിക്കോട് - അസ ഡയഗ്നോസ്റ്റിക് സെന്റർ,പുതിയറ റോഡ്‌, ഫോൺ +91 495 297 1188
  • കൊച്ചി - മെഡിവിഷൻ സ്കാൻ ആൻഡ് ഡയഗ്നോസ്റ്റിക് റിസർച്ച് സെന്റർ,ശ്രീകണ്ടത്ത് റോഡ്,രവിപുരം,എറണാകുളം. ഫോൺ +91 484 411 2000
  • തിരുവനന്തപുരം - ഡി.ഡി.ആർ.സി ടെസ്റ്റ് ലാബ്,അൽ ആമേൻ ടവർ,കേസരി നഗർ,പൂജപ്പുര. ഫോൺ +91 94960 05009
  • ഡി.ഡി.ആർ.സി ടെസ്റ്റ് ലാബ്, ആസ്റ്റർ സ്‌ക്വയർ,മെഡിക്കൽ കോളേജ് ഉള്ളൂർ റോഡ്‌,ആസാദ് റെസ്റ്റോറന്റിന് സമീപം,ഉള്ളൂർ. ഫോൺ +91 94960 05086,
  • ഡി.ഡി.ആർ.സി ടെസ്റ്റ് ലാബ്, വട്ടിയൂർക്കാവ് ജങ്ഷൻ,വട്ടിയൂർക്കാവ് പുളിയറക്കോണം റോഡ്,മഞ്ചാടിമൂട്

ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചാൽ ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഈ കേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് നെഗറ്റിവ് പരിശോധനാ ഫലം നിർബന്ധമായിരിക്കും.എന്നാൽ മറ്റു വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഐ.സി.എം.ആർ അംഗീകാരമുള്ള ഏതെങ്കിലും ലാബിൽ നിന്നുള്ള പരിശോധനാ ഫലം മതിയാകുമെന്നാണ് സൂചന.വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് മാത്രമാണ് നിലവിലെ സാഹചര്യത്തിൽ കോവിഡ് നെഗറ്റിവ് ഫലം ആവശ്യമുള്ളത്.ഇന്ത്യ നിലവിൽ കോവിഡ് വ്യാപനത്തോത് കൂടിയ അതിതീവ്ര മേഖലയായതിനാൽ ദോഹ വിമാനത്താവളത്തിൽ തന്നെ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റിവ് ആണെങ്കിൽ ഹോട്ടൽ കൊറന്റൈനിലേക്കും പോസറ്റിവ് ആണെങ്കിൽ ഐസൊലേഷനിലേക്കും മാറ്റും. 

അതേസമയം,ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് വിമാന സർവീസുകൾ തുടങ്ങുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.ബലി പെരുന്നാൾ അവധി കഴിഞ്ഞു നാളെ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ നടപടിക്രമങ്ങൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവിൽ നാട്ടിൽ നിന്ന് വരുന്ന വന്ദേഭാരത് മിഷൻ വിമാനങ്ങളിൽ ഖത്തറിലേക്ക് യാത്രക്കാരെ കൊണ്ടുവരാൻ അനുമതിയില്ല. ചാർട്ടേഡ് വിമാനങ്ങൾക്കും ഇതുവരെ അനുമതി നൽകിയിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News