Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വിവിധ രാജ്യങ്ങൾ വിമാനയാത്രയ്ക്ക് വാക്സിൻ നിർബന്ധമാക്കുന്നു,എല്ലാ യാത്രക്കാർക്കും ഉടൻ വാക്സിൻ നിർബന്ധമാക്കിയേക്കുമെന്ന് ഖത്തർ എയർവേയ്‌സ് സി.ഇ.ഒ

April 17, 2021

April 17, 2021

ദോഹ: കോവിഡ്പ്രതിസന്ധി തുടരുന്നതിനാല്‍ വിമാനയാത്രകളിൽ വാക്സിൻ സ്വീകരിച്ചവര്‍ക്കു മാത്രം പ്രവേശനം അനുവദിക്കാന്‍ വിവിധ രാജ്യങ്ങള്‍ നടപടി തുടങ്ങിയതായി റിപ്പോർട്ട്.നിലവില്‍ പല വിമാന കമ്പനികളും  യാത്രക്കാരോട് കോവിഡ് വാക്സിനേഷന്റെ രേഖകള്‍ ആവശ്യെപ്പടുന്നുണ്ട്. വിമാനയാത്രയുടെ അടുത്ത ഘട്ടത്തില്‍ എല്ലാവര്‍ക്കും വാക്സിനേഷന്‍ വേണ്ടിവരുന്ന സ്ഥിതിയാണെന്നും  അടുത്തുതന്നെ എല്ലാ രാജ്യങ്ങളും ഇത് നിര്‍ബന്ധമാക്കുമെന്നും ഖത്തർ എയർവേയ്‌സ് സി.ഇ.ഒ  അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.വ്യോമയാന യാത്രാ ബ്ലോഗർ ആയ സാം ചുയിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് യാത്ര ചെയ്യാൻ വാക്സിനേഷൻ നിര്ബന്ധമില്ല.അതേസമയം, മഹാമാരി ഈ രൂപത്തില്‍ തുടരുകയും കൃത്യമായ ചികിത്സ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഖത്തർ ഉൾപ്പെടെ എല്ലാ രാജ്യങ്ങൾക്കും വാക്സിനേഷന്‍ നിര്‍ബന്ധമാക്കുയല്ലാതെ നിവൃത്തിയുണ്ടാകില്ല. അവരവരുടെ അതിര്‍ത്തികളില്‍ പ്രവേശിക്കാന്‍ വാക്സിൻഎടുത്തവരെ മാത്രം അനുവദിക്കുന്ന സംവിധാനം ഉടൻ തന്നെ നിലവിൽ വന്നേക്കുമെന്നാണ് സൂചന..ഖത്തർ എയർവെയ്സും  ഇതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News