Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വന്ദേഭാരത് മിഷനിൽ ദോഹയിൽ നിന്നും ഇന്ത്യയിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കി

August 02, 2020

August 02, 2020

ദോഹ : വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിരവധി സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കി. ഖത്തറിലെ ഇന്ത്യൻ എംബസി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് 3 മുതല്‍ 9 വരെയുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്.

ആഗസ്ത് മൂന്നിന് ദോഹ-മംഗളൂരു, അഞ്ചിന് ദോഹ- ഹൈദരാബാദ്, ആറിന് ദോഹ- ബംഗളൂരു, ഏഴിന് ദോഹ- ചെന്നൈ, ഒന്‍പതിന് ദോഹ- ഡല്‍ഹി എന്നീ സര്‍വീസുകളാണ് റദ്ദാക്കിയത്.

ആഗസ്ത് മൂന്നിന് ദോഹയില്‍ നിന്നു ചെന്നൈയിലേക്കും നാലിന് ലഖ്നോവിലേക്കും നടത്താനിരുന്ന ഫ്ളൈറ്റുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. സര്‍വീസുകൾ റദ്ദാക്കാനുള്ള കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി യാത്രക്കാര്‍ ബന്ധപ്പെടണമെന്നും എംബസി അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.

അതേസമയം,നാളെ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സർവീസുകളെ ഇത് ബാധിക്കില്ല.ഇതുവരെയുള്ള ഷെഡ്യുൾ പ്രകാരം ഈ മാസം അഞ്ചിന് കോഴിക്കോട്ടേക്കും പത്തിന് കണ്ണൂരിലേക്കുമാണ് കേരളത്തിലേക്കുള്ള മറ്റു സർവീസുകൾ.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News