Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രായപരിധി വീണ്ടും കുറച്ചു,അമ്പത് വയസ്സ് കഴിഞ്ഞവർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം 

February 11, 2021

February 11, 2021

ദോഹ: ഖത്തറിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നതിനുള്ള പ്രായപരിധി വീണ്ടും കുറച്ചു.എല്ലാ പ്രായത്തിലുമുള്ള സ്വദേശികള്‍ക്കും 50 വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്കും ഇനി മുതല്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാവുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആഴ്ച്ച തോറുമുള്ള ചോദ്യോത്തര സെഷനിൽ  ഖത്തര്‍ വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് ആണ്  ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 9 വരെ 60 വയസിന് മുകളിലുള്ളവര്‍ക്കും മാറാവ്യാധികളുള്ളവര്‍ക്കും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് വാക്‌സിന്‍ ലഭിച്ചിരുന്നത്. ബുധനാഴ്ച്ച(ഇന്നലെ) മുതല്‍ വാക്‌സിന്‍ ലഭിക്കുന്ന പ്രവാസികളുടെ പ്രായം 50 വയസ്സും അതിന് മുകളിലും ആക്കി കുറച്ചു. ഖത്തരികള്‍ക്കും മാറാവ്യാധികള്‍ ഉള്ളവര്‍ക്കും പ്രായഭേദമില്ലാതെ വാക്‌സിന്‍ ലഭ്യമാവുമെന്നും അല്‍ ബയാത്ത് അറിയിച്ചു.

അധികം വൈകാതെ തന്നെ വാക്‌സിന്‍ ലഭ്യമാവുന്ന പ്രവാസികളുടെ പ്രായം വീണ്ടും കുറയ്ക്കും. ഇതിനായി പ്രവാസികള്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും രജിസ്റ്റര്‍ ചെയ്തവരെ ഉപാധികളില്‍ മാറ്റം വരുന്നതിന് അനുസരിച്ച് നേരിട്ട്  ബന്ധപ്പെടുമെന്നും അവര്‍ വ്യക്തമാക്കി. തൗതീഖിലോ(TAWTHEEQ) നാഷനല്‍ ഓതന്റിക്കേഷന്‍ സിസ്റ്റത്തിലോ അതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

നേരത്തേ കോവിഡ് ബാധിച്ചവര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അവര്‍ക്കും പിന്നീട് വാക്‌സിന്‍ ലഭിക്കും. പ്രകൃതിദത്ത പ്രതിരോധ ശേഷി സ്ഥിരമായി നില്‍ക്കുന്നില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങളില്‍ വ്യക്തമായിട്ടുള്ളത്. മോഡേണയുടെയും ഫൈസറിന്റെയും വാക്‌സിനുകളില്‍ തമ്മില്‍ സ്റ്റോറേജ് ടെംപറേച്ചറില്‍ മാത്രമേ വ്യത്യാസമുള്ളുവെന്നും സോഹ അല്‍ ബയാത്ത് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News