Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫെയ്‌സ് മാസ്ക് ഉപയോഗിച്ച് കാറിന്റെ നമ്പർ പ്ളേറ്റ് മറച്ചു,ഖത്തറിൽ  പതിനാറ് പേർക്കെതിരെ നടപടി 

March 15, 2021

March 15, 2021

ദോഹ : ഖത്തറിൽ വാഹനങ്ങളുടെ നമ്പർ പ്ളേറ്റ് വ്യക്തമായി കാണാൻ കഴിയാത്ത വിധത്തിൽ മറച്ചതിന് 16 പേർക്കെതിരെ നടപടിയെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. മറ്റു നിയമലംഘനങ്ങൾക്ക് 45 പേർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.

ഫെബ്രുവരി 13 നും മാർച്ച് 13 നുമിടയിൽ സീലൈൻ ഏരിയയിലാണ് നമ്പർ പ്ളേറ്റ് മറച്ചതിന് 16 പേർക്കെതിരെ നടപടിയെടുത്തത്.കോവിഡിനെ പ്രതിരോധിക്കാനായി ഉപയോഗിക്കുന്ന ഫെയ്‌സ്‌മസ്‌കുകൾ ഉപയോഗിച്ച് വാഹനത്തിന്റെ നമ്പർ പ്ളേറ്റുകൾ മറച്ചതായാണ് കണ്ടെത്തിയത്.ഇത്തരം നിയമലംഘനങ്ങൾക്ക് പിഴയും മൂന്നു ദിവസം വരെ തടവുശിക്ഷയുമാണ് ലഭിക്കുകയെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.    


Latest Related News