Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിന്റെ സുസ്ഥിരതയോടുള്ള മനോഭാവം മാറ്റാന്‍ 2022 ലോകകപ്പിന് കഴിയുമെന്ന് ഹസ്സന്‍ അല്‍ തവാദി

November 27, 2020

November 27, 2020

ദോഹ: 2022 ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഖത്തറിന്റെ സുസ്ഥിരതയോടുള്ള ജനങ്ങളുടെ മനോഭാവത്തെ മാറ്റാന്‍ കഴിവുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ഖത്തര്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ സെക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി പറഞ്ഞു. മഹരെബ് പ്രോപ്പര്‍ട്ടീസ് സംഘടിപ്പിച്ച ദോഹ സ്മാര്‍ട്ട് സിറ്റീസ് വെര്‍ച്വല്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിരതയുടെ പ്രാധാന്യത്തെ പറ്റി തന്റെ പ്രസംഗത്തില്‍ അല്‍ തവാദി എടുത്ത് പറഞ്ഞു. 

'സുസ്ഥിരതയും പാരമ്പര്യവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ഖത്തര്‍ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയ സമയം മുതല്‍ ഞങ്ങള്‍ ഇവ രണ്ടിനോടുമുള്ള പ്രതിബദ്ധത ഉറപ്പുവരുത്തിയിരുന്നു.' -ഹസ്സന്‍ അല്‍ തവാദി പറഞ്ഞു.

സുസ്ഥിരതയെ കുറിച്ചുള്ള വിവിധ കാര്യങ്ങളില്‍ ഖത്തറും ഫിഫയും പ്രതിജ്ഞാബദ്ധരാണ്. ഇവയെല്ലാം ഖത്തറിന്റെ 2022 സസ്റ്റൈനബിലിറ്റി സ്ട്രാറ്റജിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. ചരിത്രത്തിലെ ആദ്യത്തെ കാര്‍ബണ്‍ രഹിത ലോകകപ്പ് എന്ന നേട്ടത്തിലേക്ക് എത്താനുള്ള പദ്ധതിയാണ് അതില്‍ പ്രധാനപ്പെട്ടത്. സുസ്ഥിരതയുടെ മറ്റൊരു ഉദാഹരണം റാസ് അബു അബൂദ് സ്റ്റേഡിയത്തില്‍ കാണാം. ഇത് ഷിപ്പിങ് കണ്ടെയിനറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. ലോകകപ്പ് ടൂര്‍ണ്ണമെന്റിന് ശേഷം ഇത് പൂര്‍ണ്ണമായും പൊളിച്ച് മാറ്റും. ഖത്തറിലും വിദേശത്തും കായിക സൗകര്യങ്ങള്‍ ഒരുക്കാന്‍ ഈ സ്റ്റേഡിയത്തിന്റെ ഭാഗങ്ങള്‍ ഉപയോഗിക്കും. ഫിഫ ലോകകപ്പ് ചരിത്രത്തിലെ പൊളിച്ച് മാറ്റാന്‍ കഴിയുന്ന സ്റ്റേഡിയമാണ് റാസ് അബു അബൂദ് സ്റ്റേഡിയമെന്നും അദ്ദേഹം പറഞ്ഞു. 

'ഫിഫയുമായി സഹകരിച്ച് നിരവധി രാജ്യങ്ങള്‍ക്കായി ആയിരക്കണക്കിന് സീറ്റുകള്‍ വിതരണം ചെയ്യും. ഇങ്ങനെ ചെയ്യുന്നതിലൂടെ ഭാവിയിലെ പ്രധാന കായിക ടൂര്‍ണ്ണമെന്റുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലുള്ള സവിശേഷമായ പാരമ്പര്യമാണ് ലഭിക്കുന്നത്.' -ഹസ്സന്‍ അല്‍ തവാദി പറഞ്ഞു. 

ഖത്തറില്‍ വിമാനം ഇറങ്ങുന്നതു മുതല്‍ സന്ദര്‍ശകര്‍ക്ക് 5ജി ഇന്റര്‍നെറ്റ് സേവനം, ദോഹ മെട്രോയിലെ യാത്ര ചെയ്യുക, എംഷൈറബിലെയോ മറ്റ് സ്ഥലങ്ങളിലെയോ താമസം തുടങ്ങിയ 'സ്മാര്‍ട്ട്' അനുഭവങ്ങള്‍ ഉറപ്പുവരുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അശ്രാന്തമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News