Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗസ്സയിലെ ഖത്തർ റെഡ്ക്രസന്റ് ആസ്ഥാനം ഇസ്രായേൽ ബോംബാക്രമണത്തിൽ തകർത്തു 

May 18, 2021

May 18, 2021

ദോഹ: അൽജസീറയുടേത് ഉൾപെടെയുള്ള മാധ്യമ സ്ഥാപനങ്ങളുടെ ആസ്ഥാനം തകർത്തതിന് പിന്നാലെ  ഗസ്സയിലെ ഖത്തർ റെഡ് ക്രെസെന്റ് ഓഫീസും  ഇസ്രായേൽ ബോംബിട്ട് തകർത്തു.ഗാസ്സയിലെ ഖത്തർ റെഡ് ക്രെസെന്റ് ഹെഡ് ക്വാർട്ടേഴ്‌സ് ആണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നതെന്നാണ് റിപ്പോർട്ട് . കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഇസ്രായേൽ നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും പത്തിലധികം പേർക്ക് പരിക്കുപറ്റിയതായും ഖത്തർ റെഡ് ക്രെസെന്റ് ട്വീറ്റ് ചെയ്തു. ആക്രമണം കൊണ്ട് ആത്മവീര്യം തകർക്കാനാവില്ലെന്നും റെഡ് ക്രെസെന്റ് അതിന്റെ പ്രവർത്തനവുമായി മുമ്പോട്ട് പോകുമെന്നും റെഡ് ക്രസന്റ് ട്വീറ്റ് ചെയ്തു.


നേരത്തെ അൽ ജസീറയും ഡസൻകണക്കിന് അന്താരാഷ്‌ട്ര മാധ്യമങ്ങളും പ്രവർത്തിക്കുന്ന പന്ത്രണ്ട് നിലയുള്ള കെട്ടിടം ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്നിരുന്നു.

അതിനെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം ഉയരുന്നതിനിടയിലാണ് വീണ്ടും ഇസ്രയേലിന്റെ ആക്രമണം.ഇസ്രായേലി ബോംബാക്രമണങ്ങളിൽ സർവ്വതും നഷ്ടപ്പെട്ട ഫലസ്തീനികളെ സഹായിക്കാൻ ഒരു മില്യൺ ഡോളർ അടിയന്തിര സഹായം നൽകുമെന്ന് ഖത്തർ റെഡ് ക്രെസെന്റ് സൊസൈറ്റി പ്രഖ്യാപിച്ചിരുന്നു.

മരുന്നുകൾ, ആംബുലൻസ്, മെഡിക്കൽ ഉപകരണങ്ങൾ, കോവിഡ് പ്രതിരോധ ഉപകരണങ്ങൾ, ഭക്ഷണം എന്നിവക്കു വേണ്ടിയാണ് ഈ അടിയന്തിര സഹായം ഉപയോഗിക്കുക.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News