Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് മുൻകരുതൽ : ഖത്തർ മ്യുസിയത്തിന് കീഴിലെ എല്ലാ സ്ഥാപനങ്ങളും അടക്കും

March 13, 2020

March 13, 2020

ദോഹ : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തർ മ്യുസിയത്തിന് കീഴിലെ സ്ഥാപനങ്ങളും താൽകാലികമായി അടച്ചുപൂട്ടുമെന്ന് അധികൃതർ അറിയിച്ചു. മ്യുസിയം സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കടകൾ,റസ്റ്റോറന്റുകൾ,കഫേകൾ എന്നിവയും നാഷണൽ മ്യുസിയവും വിനോദസഞ്ചാരികൾ ധാരാളമായി എത്താറുള്ള മറ്റു പുരാവസ്തു കേന്ദ്രങ്ങളും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. മതാഫ് അറബ് മ്യുസിയം ഓഫ് മോഡേൺ ആർട്സ്, മ്യുസിയം ഓഫ് ഇസ്‌ലാമിക് ആർട്,ഫയർ സ്റ്റേഷൻ എന്നിവയും അടച്ചിടും.

മ്യുസിയത്തിന് കീഴിൽ നടക്കാറുള്ള മിയാ ബസാർ,ബറാഹ ബസാർ,സ്‌കൂൾ സന്ദർശനങ്ങൾ,വർക് ഷോപ്പുകൾ,മറ്റ് വിദ്യാഭ്യാസ പരിപാടികൾ,വിനോദയാത്രകൾ,ഈവന്റുകൾ എന്നിവയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായി ഖത്തർ മ്യുസിയം അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.നിലവിലെ സാഹചര്യം മാറുന്നതിനനുസരിച്ച് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനങ്ങൾക്കനുസരിച്ച് അടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News