Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ തടവുകാര്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനില്‍ വാങ്ങാം

December 15, 2020

December 15, 2020

ദോഹ: ഖത്തറിലെ ജയില്‍ തടവുകാര്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി വാങ്ങാം. ആഭ്യന്തര മന്ത്രാലയം ഇതിനായുള്ള പ്രത്യേക ഇ-സ്റ്റോര്‍ ഒരുക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ തന്നെയാണ് ഇ-സ്‌റ്റോര്‍ പോര്‍ട്ടല്‍ ഉള്ളത്. 

ഖത്തറിലെ ജയിലുകളിലെ പ്രത്യേ വര്‍ക്ക് ഷോപ്പുകളിലാണ് ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കും. ക്യാഷ് ഓണ്‍ ഡെലിവറി സൗകര്യം ലഭ്യമാണ്. 


Also Read: ഖത്തറിന് നറുക്കു വീഴുമോയെന്ന് നാളെ അറിയാം; തീരുമാനം മസ്കത്തിൽ


നിര്‍മ്മിക്കുന്ന ഇടങ്ങളില്‍ നിന്ന് നേരിട്ടോ വിതരണ കേന്ദ്രങ്ങളില്‍ നിന്നോ ആണ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ അയക്കുക. 

കൊത്തിയെടുത്ത ശില്‍പ്പങ്ങള്‍, തടവുകാര്‍ വരച്ച ചിത്രങ്ങള്‍, കരകൗശലമായി നിര്‍മ്മിച്ച പെട്ടികള്‍ എന്നിവയാണ് പുരുഷ തടവുകാര്‍ നിര്‍മ്മിക്കുന്നത്. ബാഗുകള്‍, തുണികള്‍ തുടങ്ങിയവയാണ് വനിതാ തടവുകാര്‍ നിര്‍മ്മിക്കുന്നത്. 

https://portal.moi.gov.qa/EMR/Actions?action=GetHomePage എന്ന വെബ് വിലാസത്തിലൂടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള ഖത്തർ ആഭ്യന്തര വകുപ്പിന്റെ ഇ-സ്റ്റോറില്‍ എത്താം.
 


Latest Related News