Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പ് നടക്കുമ്പോൾ സെൻട്രൽ ദോഹയിൽ സ്വകാര്യവാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതർ

September 15, 2022

September 15, 2022

ന്യൂസ്റൂം ബ്യുറോ

ദോഹ : ലോകകപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ സെൻട്രൽ ദോഹയിൽ സ്വകാര്യ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപെടുത്തുമെന്ന് മുന്നറിയിപ്പ്.പൊതുഗതാഗതം സുഗമമാക്കാൻ ലക്ഷ്യമാക്കിയാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ കോർണിഷ് ക്ലോഷർ കമ്മിറ്റി ടെക്‌നിക്കൽ ടീം മേധാവി ഫസ്റ്റ് ലെഫ്റ്റനന്റ് ഖാലിദ് അൽ മുല്ല ഖത്തർ റേഡിയോയോട് പറഞ്ഞു.

സെൻട്രൽ ദോഹയിലെ ഉൾറോഡുകൾക്കൊപ്പം എ,ബി, സി റിങ് റോഡുകളിലും നിയന്ത്രണമുണ്ടാകും.

ഘോഷയാത്രകൾ, ബസുകൾ, കളിക്കാരുടെ വാഹനങ്ങൾ, ഫിഫ വാഹനങ്ങൾ, പൊതുവാഹനങ്ങൾ എന്നിവയ്ക്ക് പാർക്ക് & റൈഡ് സ്റ്റേഷനുകളിൽ കൃത്യമായി  എത്താൻ സൗകര്യമൊരുക്കുന്നതിനൊപ്പം കവലകളിൽ സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് പദ്ധതിയിലൂടെ  ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം,അടിയന്തര സ്വഭാവമുള്ള വാഹനങ്ങൾക്ക് ഈ ഭാഗങ്ങളിൽ അനുമതി നൽകും.

ഗതാഗതനിയന്ത്രണം സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് പുറത്തിറക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News