Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് പ്രദർശനം പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു

May 09, 2022

May 09, 2022

ദോഹ : പതിനെട്ടാമത്  ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്‌സിബിഷൻ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി ഉൽഘാടനം ചെയ്തു.ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഈ മാസം 14 വരെ പ്രദർശനം തുടരും.ഉൽഘാടന ചടങ്ങിൽ മന്ത്രിമാർ,നയതന്ത്ര പ്രതിനിധികൾ,മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായികൾ, പ്രദർശനത്തിൽ പങ്കെടുക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

അന്തർദേശീയ ബ്രാൻഡുകളിലും ഡിസൈനുകളിലുമുള്ള വാച്ചുകളുടെയും ആഭരണങ്ങളുടെയും വിപുലമായ ശേഖരമാണ് പ്രദർശനത്തിലുണ്ടാവുക. ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന പരിപാടിയിൽ10 രാജ്യങ്ങളിൽ നിന്നുള്ള 500ലധികം ബ്രാൻഡുകൾ പങ്കെടുക്കും.ഫിഫ ലോകകപ്പുമായി ബന്ധപ്പെടുത്തി രൂപകൽപന ചെയ്ത ഡിസൈനുകളും ഇത്തവണത്തെ പ്രദർശനത്തിന്റെ പ്രത്യേകതയാണ്.യങ് ഖത്തരി ഡിസൈനേഴ്സ് പവലിയൻ,ഡി ബിയേഴ്സ് ഡയമണ്ട് വർക് ഷോപ്പുകൾ തുടങ്ങി നിരവധി പരിപാടികൾ മേളയോടനുബന്ധിച്ച് നടക്കും.

ഇന്ന് മുതൽ മെയ് 14 വരെ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് 12 മുതൽ രാത്രി 10 മണി വരെ മേള സന്ദർശിക്കാം.സന്ദർശകർ  ദോഹ വിസിറ്റ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
(ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം)

ഇന്ത്യൻ ബോളിവുഡ് താരം ആലിയ ഭട്ടാണ് ഇത്തവണ മേളയുടെ ബ്രാൻഡ് അംബാസിഡറായി എത്തുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News