June 06, 2021
June 06, 2021
ദോഹ: ലക്ഷദ്വീപ് ജനതയുടെ തനതായ സ്വൈര ജീവിതത്തെ തകിടം മറിക്കാനും കുത്സിത രാഷ്ട്രീയ അജണ്ടകളും കോര്‍പറേറ്റ് താല്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുമുള്ള കുടില നീക്കങ്ങള്‍ക്കെതിരെ കേരള നിയമസഭ ഐകകണ്ഠേന പാസാക്കിയ പ്രമേയത്തെ ഖത്തറിലെ വിവിധ സംഘടനകളുടെ ഐക്യവേദിയായ പ്രവാസി കോഓഡിനേഷന്‍ കമ്മിറ്റി സ്വാഗതം ചെയ്തു.
ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നില്ക്കുന്ന മത്സ്യബന്ധനത്തെ തകര്‍ക്കുന്ന നടപടി, മറ്റു ജോലികളില്‍നിന്ന് പിരിച്ചുവിടല്‍, സര്‍ക്കാര്‍ കരാറുകളും മറ്റും കുത്തകകള്‍ക്ക് കൈമാറല്‍, ജനങ്ങളുടെ ഭക്ഷണരീതി നിയന്ത്രിക്കല്‍, ഡയറിഫാമുകള്‍ പൂട്ടല്‍, തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കല്‍, ഒട്ടും കുറ്റകൃത്യങ്ങള്‍ ഇല്ലാതെ ഇന്ത്യക്ക് മാതൃകയായ ദ്വീപില്‍ ഗുണ്ട ആക്ട് നടപ്പാക്കല്‍, കള്ളക്കേസില്‍ കുടുക്കി അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ തുടങ്ങി ജനതയുടെ സ്വൈര ജീവിതത്തെയും അവരുടെ സംസ്കാരത്തെയും ഇല്ലാതാക്കുന്ന നടപടികള്‍ക്കാണ് ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ നേതൃത്വം നല്‍കുന്നത്. ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ ദ്വീപ് സമൂഹത്തോടൊപ്പം കേരള ജനത ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് നിയമസഭാപ്രമേയമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.നാടിെന്റ ജനാധിപത്യത്തിലും നാനാത്വത്തില്‍ ഏകത്വത്തിലും വിശ്വസിക്കുന്ന ആളുകളുടെ പിന്തുണ ലക്ഷദ്വീപ് വാസികള്‍ക്ക് ഏറിവരുകയാണ്.
ഈ വിഷയത്തില്‍ ദ്വീപ് നിവാസികള്‍ക്ക് ശക്തി പകരാനാവശ്യമായ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തുവരുകയാണ് പ്രവാസി കോഒാഡിനേഷന്‍ കമ്മറ്റി. യോഗത്തില്‍ അഡ്വക്കറ്റ് നിസാര്‍ കോച്ചേരി, എസ്.എ.എം ബഷീര്‍, ജോപ്പച്ചന്‍ തെക്കെക്കുറ്റ്, കെ.സി. അബ്ദുല്‍ ലത്തീഫ്, എ. സുനില്‍കുമാര്‍, വി.സി. മശ്ഹൂദ്, സമീര്‍ ഏറാമല, ഷാജി ഫ്രാന്‍സിസ്, അഡ്വ. ജാഫര്‍ ഖാന്, ഖലീല്‍ പരീത്, ഡോ. താജ് ആലുവ, ഡോ. ലിയാക്കത്തലി, അഹ്മദ് കടമേരി, ബഷീര്‍ പുത്തൂപാടം, യു. ഹുസൈന് മുഹമ്മദ് , അബ്ദുല്ലത്തീഫ് നല്ലളം, ഫൈസല്‍ വാടാനപ്പള്ളി, അശ്ഹദ് ഫൈസി, ആര്.എസ് അബ്ദുല്‍ ജലീല്‍, ഇസ്മയില്‍ ഹുദവി, സമീല്‍ ചാലിയം, പ്രദോഷ് , മുഹമ്മദ് ഫൈസല്‍, അബദുറഊഫ് കൊണ്ടോട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.