Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
കുംഭമേളയെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തക പ്രഗ്യാ മിശ്ര കൊല്ലപ്പെട്ടോ?യാഥാർഥ്യം എന്ത്?

April 18, 2021

April 18, 2021

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഉത്തരേന്ത്യയിൽ ലക്ഷങ്ങൾ തടിച്ചു കൂടിയ കുംഭമേളയെ അതിനിശിതമായി വിമർശിച്ച പ്രഗ്യാ മിശ്രയെ ഹിന്ദു തീവ്രവാദികൾ റോഡിലിട്ട് കുത്തിക്കൊല്ലുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.ലവ് ജിഹാദിന് സമ്മതിച്ചില്ല, അതുകൊണ്ട് ഹിന്ദു പെണ്‍കുട്ടിയെ നടുറോഡില്‍ ഇട്ട് പിച്ചാത്തി കൊണ്ട് കുത്തി കൊന്നു എന്ന തരത്തിലും ഇതേ ചിത്രങ്ങൾക്കൊപ്പം വ്യാപകമായ പ്രചാരണങ്ങൾ നടന്നിരുന്നു.സംഭവം തടയാന്‍ ആരും വന്നില്ലെന്നും ഇതാണ് മുസ്‌ലീം ഭൂരിപക്ഷം ആയാല്‍ കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികള്‍ക്കും ഉണ്ടാകാന്‍ പോകുന്ന അവസ്ഥയെന്നും വാട്‌സാപ്പ് സന്ദേശത്തില്‍ ചിലർ പ്രചരിപ്പിച്ചിരുന്നു.എന്നാൽ ഇത് രണ്ടും അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാണ് എന്നതാണ് യാഥാർഥ്യം.

മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് നാല്‍പ്പതുകാരനായ ഹരീഷ് മേത്ത എന്ന ഗുജറാത്ത് സ്വദേശി തന്റെ ഭാര്യയായ നീലുവിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വാട്‌സാപ്പിലൂടെ ഇത്തരത്തില്‍ പ്രചരിച്ചത്.ഈ മാസം ആദ്യത്തിലാണ് ദാരുണ സംഭവമുണ്ടായത്.മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് നാല്‍പ്പതുകാരനായ ഹരീഷ് മേത്ത എന്ന ഗുജറാത്ത് സ്വദേശി തന്റെ ഭാര്യയായ നീലുവിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇത്തരത്തിൽ വർഗീയ വിദ്വേഷമുണ്ടാകുന്ന തരത്തിൽ പ്രചരിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News