Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കൾചറൽ ഫോറത്തിന് നന്ദി,അരക്കോടിയിലേറെ രൂപയുമായി പ്രഭാകരൻ നാട്ടിലേക്ക് മടങ്ങുന്നു

January 18, 2020

January 18, 2020

ദോഹ: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ജീവിതം വഴിമുട്ടുമെന്ന അവസ്ഥയിൽ പ്രവാസി മലയാളിക്ക് സ്നേഹവും സുരക്ഷയുമൊരുക്കി  ഖത്തര്‍ കള്‍ചറല്‍ ഫോറം. വാഹനാപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ് ഖത്തറില്‍ ചികിത്സയിലായിരുന്ന പാലക്കാട് പട്ടാമ്പി  സ്വദേശി പ്രഭാകരനെയാണ് കരുതലിന്റെ കരവലയം തീര്‍ത്ത് കള്‍ചറല്‍ ഫോറം ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രഭാകരന് നിയമനടപടികളിലൂടെ നഷ്ടപരിഹാരവും നേടിക്കൊടുത്താണ് കള്‍ചറല്‍ ഫോറം പ്രവര്‍ത്തകര്‍ യാത്രയയക്കുന്നത്.

രണ്ടുവര്‍ഷംമുമ്പാണ്  ദോഹയിലുണ്ടായ വാഹനാപകടത്തില്‍ പട്ടാമ്പി സ്വദേശി പ്രഭാകരന് നട്ടെല്ലിന് സാരമായ ക്ഷതമേല്‍ക്കുന്നത്. എതിരെ അമിതവേഗത്തില്‍ വന്ന കാറിനെ രക്ഷിക്കാന്‍ ശ്രമിക്കവെ പ്രഭാകരന്‍ ഓടിച്ച ട്രെയിലര്‍ മറിഞ്ഞായിരുന്നു അപകടം. അത്യാസന്നനിലയില്‍ ദോഹ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രഭാകരന്റെ ചികിത്സ ഉള്‍പ്പെടെഖത്തറിലെ കള്‍ചറല്‍ ഫോറം പ്രവര്‍ത്തകർ ഏറ്റെടുക്കുകയായിരുന്നു. ഒപ്പം പ്രഭാകരന്‍ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹനാണെന്നു ബോധ്യപ്പെട്ടതോടെ നിയമനടപടികള്‍ക്കുള്ള ശ്രമങ്ങളും തുടങ്ങി. രണ്ടു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവില്‍ അല്‍ തമീം ഇന്‍ഷുറന്‍സ് കമ്പനി  പ്രഭാകരന് നഷ്ടപരിഹാരത്തുക അനുവദിക്കുകയും മുഴുവന്‍ തുകയും കൈമാറുകയും ചെയ്തു. 2.90 ലക്ഷം റിയാലാണ് (57 ലക്ഷം രൂപ) നഷ്ടപരിഹാരമായി ലഭിച്ചത്.

എല്ലാവരോടും പറഞ്ഞറിയിക്കാനാവാത്ത നന്ദിയുണ്ട്. ഖത്തറിലെ ആരോഗ്യ മന്താലയത്തോടും ഹമദ് ഹോസ്പിറ്റലിനോടും ഒരുപാട് നന്ദിയുണ്ട്. നാട്ടിലെത്തിയും ചികിത്സ തുടരണം. ഒപ്പം വീട് വെക്കാനെടുത്ത ലോണ്‍ അടച്ചുതീര്‍ക്കണം. നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രഭാകരന്‍ പറഞ്ഞു.

ഇത്തരത്തില്‍ അപകടം പറ്റുന്ന പലരും നഷ്ടപരിഹാരത്തിന് ശ്രമിക്കാതെ നാട്ടിലേക്ക് മടങ്ങാറാണ് പതിവ്. എന്നാല്‍, ഖത്തര്‍ ആരോഗ്യ മന്ത്രാലയം മികച്ച ചികിത്സയാണ് ഉറപ്പുനല്‍കുന്നത്. മാത്രമല്ല, ഭരണകൂടം അനുവദിക്കുന്ന നഷ്ടപരിഹാരവും നിയമവഴികളിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കണമെന്നും കള്‍ചറല്‍ ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മജീദ് അലി, സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി എന്നിവര്‍ പറഞ്ഞു. സര്‍വം നഷ്ടമായെന്നു തോന്നിയ ഘട്ടത്തില്‍ പ്രഭാകരനെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാനായതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് കള്‍ചറല്‍ ഫോറം പ്രവര്‍ത്തകര്‍ പ്രഭാകരനെ നാട്ടിലേക്കയക്കുന്നത്.

ഖത്തര്‍ കള്‍ചറല്‍ ഫോറം ഓഫിസ് സന്ദര്‍ശിച്ച പ്രഭാകരന് സ്നേഹോപഹാരം കൈമാറി. ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഫി, പാലക്കാട് ജില്ല കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്‍റുമാരായ ശരീഫ് പാഷ, രാധാകൃഷ്ണന്‍, കമ്യൂണിറ്റി സര്‍വിസ് ഹോസ്പിറ്റല്‍ സര്‍വിസ് ഹെഡ് സൈനുദ്ദീന്‍ നാദാപുരം, സി.എഫ് ലീഗല്‍ സെല്‍ കോഓഡിനേറ്റര്‍ റഷീദ് മമ്ബാട്, കമ്യൂണിറ്റി സര്‍വിസ് വിങ് അംഗം സലീം നിലമ്ബൂര്‍, ഹാഷിം കണ്ണൂര്‍ എന്നിവര്‍ സംബന്ധിച്ചു.


Latest Related News