Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കരുതൽ വേണം,ഇന്നുമുതൽ രണ്ടാഴ്‌ചക്കാലം 'വിഷക്കാറ്റ്'വീശുമെന്ന് ഖത്തർ കലണ്ടർ ഹൗസ്

July 14, 2022

July 14, 2022

ദോഹ : അറേബ്യൻ ഭൂപ്രദേശങ്ങളെ ബാധിക്കുന്ന 'വിഷക്കാറ്റ്'(poison wind) സീസൺ ഇന്ന് ആരംഭിച്ച് രണ്ടാഴ്ച നീണ്ടുനിൽക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് (ക്യുസിഎച്ച്) അറിയിച്ചു. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. അറേബ്യൻ പെനിൻസുലയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും ബാധിക്കുന്ന ചൂടേറിയതും വരണ്ടതുമായ കാറ്റ്‌, പ്രാദേശികമായി 'സിമൂം' എന്നാണറിയപ്പെടുന്നത്.അറേബ്യയിൽ വീശുന്ന ഏറ്റവും പ്രശസ്തമായ ഈ മൺസൂൺ കാറ്റ് സാധാരണയായി ഉയർന്ന താപനിലക്കൊപ്പമാണ്  അനുഭവപ്പെടാറുള്ളത്.

2022 ജൂലൈ 29 വരെ രണ്ടാഴ്ചത്തേക്ക് ഈ അവസ്ഥ തുടരുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.തീവ്രമായ അവസ്ഥയിൽ  ദൃശ്യപരത കുറയുന്നതോടൊപ്പം കനത്ത ചൂട് കാരണം സൂര്യാഘാതമേൽക്കാനും സാധ്യതയുണ്ട്. സസ്യങ്ങളിലും മനുഷ്യരിലും ഒരു പോലെ ആഘാതമേൽപിക്കാൻ ശേഷിയുള്ളതിനാലാണ് ഈ മൺസൂൺ കാറ്റിന് 'വിഷക്കാറ്റ്' എന്ന പേര് വന്നത്.

വിയർപ്പിന്റെ ബാഷ്പീകരണത്തിലൂടെ പുറന്തള്ളാൻ കഴിയുന്നതിനേക്കാൾ ഉയർന്ന ചൂട്,'പോയിസൺ വിൻഡ്' ശരീരത്തിലേക്ക് കൊണ്ടുവരുന്നതായാണ് കണക്കാക്കിയിരിക്കുന്നത്.ഈ സീസണിൽ അന്തരീക്ഷത്തിലെ താപനില പരമാവധി 54 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ ഇടയുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News