Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പിങ്ക് വർണ്ണത്തിൽ ഒരു ജലാശയം, വടക്കൻ ഖത്തറിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

November 15, 2021

November 15, 2021

ദോഹ : ഖത്തറിന്റെ വടക്കൻ പ്രദേശത്തുള്ളൊരു ജലാശയം സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്തുകയുമാണ്. പതിവിൽ നിന്ന് വിപരീതമായി പിങ്ക് വർണ്ണത്തിലുള്ള ജലത്തിന്റെ സാന്നിധ്യത്താലാണ് ജലാശയം വാർത്തകളിൽ ഇടംപിടിച്ചത്. മുഹമ്മദ്‌ അബ്ദുൾ ഫയ്യാദെന്ന വ്യക്തി ജലാശയത്തിന്റെ വീഡിയോ പങ്കുവെച്ചതോടെയാണ് ഈ വാർത്ത പരന്നത്. 

ജലത്തിന് പിങ്ക് നിറം വരാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.  പരിസ്ഥിതികാര്യമന്ത്രാലയത്തിന്റെ പ്രതിനിധികൾ സ്ഥലത്തെത്തി പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മഴ കുറഞ്ഞതോടെ ജലത്തിൽ വലിയ തോതിൽ ലവണങ്ങൾ ഉൾപെട്ടതാവാം ഈ നിറവ്യത്യാസത്തിന് കാരണമെന്നാണ് പ്രാഥമികവിലയിരുത്തൽ.


Latest Related News