Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ധനവിലയിൽ കേന്ദ്രം മുഖം രക്ഷിക്കുന്നു,പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചു

November 03, 2021

November 03, 2021

ഡൽഹി : പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം. ഇതോടെ പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും. നാളെ മുതലാണ് ഇളവ് പ്രാബല്യത്തിൽ വരിക. ഇന്ധനവില സർവ്വകാല റെക്കോർഡിലേക്ക് കുതിച്ചതോടെ രാജ്യത്തിന്റെ നാനാഭാഗത്തും പ്രതിഷേധങ്ങൾ അലയടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. 


ഫിബ്രവരിയിൽ കുത്തനെ കൂടിയ ഇന്ധനവില ഒക്ടോബറിലും മുകളിലേക്ക് കുതിക്കുകയായിരുന്നു. ഒക്ടോബർ മാസത്തിൽ മാത്രം പെട്രോൾ ലിറ്ററിന് 7.82 രൂപയും ഡീസൽ ലിറ്ററിന് 8.71 രൂപയുമാണ് വർധിച്ചത്. ഇന്ധനവില താങ്ങാൻ കഴിയാത്തതിനാൽ യാത്രാനിരക്ക് വർധിപ്പിക്കണം എന്ന ആവശ്യവുമായി കേരളത്തിലെ സ്വകാര്യബസുടമകൾ നവംബർ 9 മുതൽ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചിരുന്നു.


Latest Related News