Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പേൾ റൗണ്ട് എബൗട്ട് ഇന്റർസെക്ഷനാവും,ചിപ്പി ശിൽപം വക്ര സൂഖ് വാഖിഫിലേക്ക്

December 29, 2018

December 29, 2018

ദോഹ: പേൾ റൗണ്ട്‌ എബൗട്ട് സിഗ്നൽ നിയന്ത്രിത ഇന്റർസെക്ഷനാക്കി മാറ്റി പണിയുന്നു. നിലവിലുള്ള ചിപ്പി ശിൽപം അൽവക്ര സൂഖിൽ മാറ്റി സ്ഥാപിക്കുമെന്നും പൊതുമരാമത്ത് വിഭാഗമായ അഷ്‌ഗാൽ അറിയിച്ചു. അടുത്ത വർഷം ആദ്യത്തോടെ റോഡ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ജൂണോടെ നിർമാണം പൂർത്തിയാക്കുമെന്നും സെൻട്രൽ മുനിസിപ്പൽ കൗൺസിലർ മൻസൂർ ബിൻ മുഹമ്മദ് ബിൻ യൂസുഫ് അൽ ഖദീർ പറഞ്ഞു. അൽ ജബൽ മേഖലയിൽ പേൾ റൗണ്ട് എബൗട്ട് മുതൽ ഉരീദു റൗണ്ട് എബൗട് വരെയാണ് റോഡ് വികസിപ്പിക്കുന്നത്. സ്‌പെഷൽ എഞ്ചിനിയറിങ് ഓഫീസുമായി ചേർന്നാണ് നിർമാണ ജോലികൾ. 
അൽ വക്രയുടെ മുഖമുദ്രകളിൽ ഒന്നായ ചിപ്പി ശിൽപം നശിപ്പിക്കാതെ അൽ വക്ര ബീച്ചിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് നിരവധി പേർ ട്വിറ്റർ വഴി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ശിൽപം അൽ വക്ര സൂഖ് വാഖിഫിന് മാറ്റാൻ തീരുമാനിച്ചത്. റോഡ് വികസന പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷത്തിനിടെ സ്പോർട്സ് റൗണ്ട് എബൗട്ട്, പാരച്യൂട്ട് റൗണ്ട് എബോട്ട്, ടി.വി റൗണ്ട് എബൗട്ട് എന്നിവ ഇന്റർസെക്ഷനുകളാക്കി മാറ്റിയിരുന്നു.


Latest Related News