Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പ്രവാസിയായിരുന്ന ഇടയാറന്മുള സ്വദേശി കാനഡയിൽ നിര്യാതനായി

October 04, 2021

October 04, 2021

ദോഹ : ദീര്ഘകാലം ഖത്തറിൽ പ്രവാസിയും കലാ-സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്ന പത്തനംതിട്ട ഇടയാറന്മുള സ്വദേശി ചെറുവള്ളിയിൽ മംഗലത്ത്വീട്ടിൽ  മനോജ് നായർ(41) കാനഡയിൽ നിര്യാതനായി.ഖത്തറിൽ ഇബ്ൻ അജ്‌യാൻ ഗ്രൂപ്പിന് കീഴിൽ ഖത്തർ എക്സ്പ്രസ് ട്രാൻസ്‌പോർട് കോർപറേഷനിൽ ഓപ്പറേഷൻ മാജേജരായിരുന്നു.ഒന്നര വർഷം മുമ്പാണ് കാനഡയിലേക്ക് മാറിയത്.പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ 'ഫൊപ്റ്റ'യുടെ സജീവ പ്രവർത്തകനായിരുന്നു.

ഭാര്യ ജിഷാ മനോജ് ഖത്തർ ഗ്യാസിൽ ജീവനക്കാരിയാണ്.മക്കൾ : അർജുൻ മനോജ്,ആര്യ മനോജ്.കുടുംബവും കാനഡയിലേക്ക് മാറാൻ തയാറെടുക്കുന്നതിനിടെയാണ് മനോജ് കാനഡയിൽ നിര്യാതനായത്.ഖത്തറിലായിരുന്ന കുടുംബം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.


Latest Related News