Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ "പാസേജ് ടു ഇന്ത്യ" സാംസ്കാരികോത്സവം ഇന്നാരംഭിക്കും

March 24, 2022

March 24, 2022

ദോഹ : ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഉത്സവമായ "പാസേജ് ടു ഇന്ത്യ' പരിപാടി ഇന്ന് ആരംഭിക്കും. മിയ പാർക്കിൽ നടക്കുന്ന പരിപാടി ശനി വരെ നീണ്ടുനിൽക്കും. ഇന്ത്യൻ എംബസിയും, ഐ.സി.സി.യും ഖത്തർ സാംസ്‌കാരിക മന്ത്രാലയവുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. 

ഖത്തറിലെ ദീർഘകാല പ്രവാസികളെ പരിപാടിയിൽ ആദരിക്കും. ഖത്തറിലെ ഇന്ത്യൻ സ്കൂളുകളും, സാംസ്കാരിക സംഘടനകളും അണിയിച്ചൊരുക്കുന്ന കലാപരിപാടികളാണ് പാസേജ് ടു ഇന്ത്യയുടെ മുഖ്യ ആകർഷണം. ഒപ്പം, ഖത്തർ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക ഡോഗ് ഷോ, മെഗാ തിരുവാതിര, തുടങ്ങിയ പരിപാടികളുമുണ്ട്. പരിപാടിയിൽ പ്രവാസികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും.


Latest Related News