Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ നാല് മെട്രോ സ്റ്റേഷനുകളിൽ 'പാർക്ക് ആൻഡ് റൈഡ്' സൗകര്യം

February 20, 2022

February 20, 2022

ദോഹ : ദോഹ മെട്രോയുടെ നാല് സ്റ്റേഷനുകളിൽ 'പാർക്ക് ആൻഡ് റൈഡ്" സൗകര്യമൊരുക്കിയതായി അധികൃതർ അറിയിച്ചു. ലുസൈൽ, എഡ്യൂക്കേഷൻ സിറ്റി, അൽ വക്ര, അൽ കസർ എന്നീ സ്റ്റേഷനുകളിലാണ് പാർക്ക് ആൻഡ് റൈഡിനുള്ള അവസരമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ഖത്തറിലെ പൊതുഗതാഗതം കൂടുതൽ കാര്യക്ഷമാക്കാനും, ലോകകപ്പ് അനുബന്ധിച്ച് ഉണ്ടാവുന്ന ഗതാഗതക്കുരുക്കിനെ മറികടക്കാനും പാർക്ക് ആൻഡ് റൈഡ് വഴി കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. 

ഇതോടെ, മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ വാഹനങ്ങൾ സ്റ്റേഷന് സമീപത്തായി സൗജന്യമായി പാർക്ക് ചെയ്യാൻ കഴിയും. പൊതുഗതാഗതം ഉപയോഗിക്കാൻ കൂടുതൽ ആളുകളെ പ്രേരിപ്പിക്കാനാണ് പാർക്ക് ആൻഡ് റൈഡിന് പ്രചാരം നൽകുന്നതെന്നും മന്ത്രാലയം വിശദമാക്കി. ലോകകപ്പ് സമയത്ത് സ്റ്റേഡിയങ്ങൾക്കിടയിൽ യാത്ര ചെയ്യാൻ മെട്രോ സർവീസുകൾ ഉപയോഗിക്കണമെന്നും ഗതാഗതമന്ത്രാലയം അഭ്യർത്ഥിച്ചു.


Latest Related News