Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽ സലാമിന്റെ പിതാവ് നാട്ടിൽ നിര്യാതനായി 

July 02, 2020

July 02, 2020

ദോഹ : ഖത്തറിലെ ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽ സലാമിന്റെ പിതാവും പാലക്കാട് ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശിയുമായ കല്ലിവളപ്പിൽ ഉമ്മർകുട്ടി മാസ്റ്റർ(96) നാട്ടിൽ നിര്യാതനായി.അസുഖബാധിതനായതിനെ തുടർന്ന് ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പഴയലക്കിടി യു.പി സ്‌കൂളിൽ ദീർഘകാലം അധ്യാപകനായിരുന്നു.

ആമിനയാണ് ഭാര്യ. ഖത്തറിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ  മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന അബ്ദുൽ സലാം ഉൾപെടെ ആറ് മക്കളുണ്ട്. മക്കൾ : ഫാത്തിമ,ഹുസൈൻ(ഖത്തർ)ബഷീർ,അബ്ദുൽസലാം(ഖത്തർ),താഹിറ,ഹബീബ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News