Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദുബായിലും ദോഹയിലും ഇമ്രാൻ അനുകൂല പ്രതിഷേധവുമായി പാകിസ്ഥാനികൾ നിരത്തിൽ, വീഡിയോ

April 12, 2022

April 12, 2022

ദോഹ : പാകിസ്ഥാൻ പ്രധാനമന്ത്രിപദം നഷ്ടപെട്ട ഇമ്രാൻ ഖാനെ അനുകൂലിച്ചുകൊണ്ട് പാകിസ്ഥാനികൾ പ്രക്ഷോഭം നടത്തി. ദോഹയിലും ദുബായിലുമാണ് നൂറുകണക്കിന് പാകിസ്ഥാനികൾ തടിച്ചുകൂടിയത്. അവിശ്വാസ പ്രമേയത്തിനൊടുവിലാണ് ഇമ്രാൻ ഖാൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്. പിന്നാലെ, ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.



ഗൾഫ് മേഖലകളിൽ തൊഴിൽ ചെയ്യുന്ന പാകിസ്ഥാൻ പൗരന്മാർ പ്ലക്കാർഡുകളും കൊടികളും മുദ്രാവാക്യവുമായി തെരുവിലിറങ്ങിയതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയാണ്. പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും, ഇവ വകവെക്കാതെയാണ് പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി മുന്നോട്ട് പോയത്. ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളുമായി മികച്ച നയതന്ത്രബന്ധമുള്ള പാകിസ്ഥാനിൽ നിന്നും ഒട്ടേറെ പേർ ഈ രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.


Latest Related News