Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
പാക്കിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു,ഗുജറാത്തിൽ ജാഗ്രത

August 29, 2019

August 29, 2019

ലാഹോർ : പാകിസ്താൻ 290 കിമി പരിധിയുള്ള  മിസൈൽ പരീക്ഷിച്ചു. ഗസ്‌നാവി എന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചിരിക്കുന്നത്. യുദ്ധമുഖങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഈ മിസൈൽ പരീക്ഷണ വാർത്ത പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പാകിസ്ഥാൻ പ്രസിഡന്റും പ്രധാനമന്ത്രിയും ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ പരീക്ഷണത്തിന് വേണ്ടി പാകിസ്ഥാൻ രണ്ട് ദിവസം മുമ്പ് തന്നെ ചില തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

ഇന്നലെ കറാച്ചിക്ക് മുകളിലൂടെയുള്ള വ്യോമഗതാഗതം പാകിസ്ഥാൻ അടക്കുകയും ചെയ്തിരുന്നു. കറാച്ചിക്ക് മുകളിലൂടെ പറക്കരുതെന്ന് എല്ലാ രാജ്യങ്ങൾക്കും നിർദേശം നൽകിയിരുന്നു. 

ഓഗസ്റ്റ് 28 മുതൽ 31 വരെ കറാച്ചിയിലെ മൂന്ന് വ്യോമപാതകൾ വഴിയുള്ള സഞ്ചാരം അന്താരാഷ്ട്ര വിമാനങ്ങൾ ഒഴിവാക്കണമെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു. പാക് വ്യോമയാന അധികൃതർ തന്നെ പകരം പാത നിർദ്ദേശിച്ചിരുന്നു.

അതേസമയം, ഒക്ടോബറിനോ നവംബറിലോ ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്ന് ഇന്നലെ പാകിസ്താൻ റെയിൽവേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞിരുന്നു. റാവൽപിണ്ടിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് റാഷിദ് അഹമ്മദ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.


Latest Related News