Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പാകിസ്ഥാൻ വംശജനായ ഖത്തറി പൗരൻ കൊല്ലപ്പെട്ടു

January 01, 2022

January 01, 2022

ഇസ്ലാമാബാദ് : പാകിസ്ഥാൻ വംശജനായ ഖത്തറി പൗരൻ ഇസ്ലാമാബാദിൽ കൊല്ലപ്പെട്ടു. G-11/3 ലെ ഫ്ലാറ്റിലാണ് യുവാവ് കൊല്ലപ്പെട്ടത്. മരണപ്പെട്ടത് ഹസ്സൻ ഇജാസ് ജാഞ്ജുവ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ട് വനിതകൾ അടക്കം ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

മരണപ്പെട്ടയാളുടെ പിതാവ് ഇജാസ് ഹുസൈന്റെ പരാതിയിൽ കൊലക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഖത്തറിൽ സ്ഥിരതാമസക്കാരൻ ആയിരുന്ന ജാഞ്ജുവ, ഔദ്യോഗിക കാര്യങ്ങൾക്കായാണ് പാകിസ്ഥാനിൽ എത്തിയതെന്ന് പിതാവ് അറിയിച്ചു. തലയിലും, ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കേറ്റ നിലയിലാണ് മകനേ കണ്ടെത്തിയതെന്നും, തനിക്ക് ലഭിച്ച ഫോൺ കോൾ അനുസരിച്ചാണ് ഹോസ്പിറ്റലിൽ എത്തിയതെന്നും പിതാവ് അറിയിച്ചു. മകന്റെ കൈവശം ഉണ്ടായിരുന്ന 60000 ഖത്തർ റിയാൽ കാണാതായതായും പിതാവ് കൂട്ടിച്ചേർത്തു.


Latest Related News