Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ജിസിസി ഉച്ചകോടിയിൽ ഖത്തർ പ്രധാനമന്ത്രി പങ്കെടുക്കും 

December 10, 2019

December 10, 2019

ദോഹ : ഇന്ന് റിയാദിൽ നടക്കാനിരിക്കുന്ന നാൽപതാമത് ജിസിസി ഉച്ചകോടിയിൽ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ലാ ബിൻ നാസർ ബിൻ ഖലീഫാ അൽതാനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുക്കും.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് പ്രതിനിധി സംഘത്തെ തീരുമാനിച്ചത്. അതേസമയം,ഉച്ചകോടിയുടെ ഭാഗമായ വിദേശകാര്യ മന്ത്രിമാരുടെ സുപ്രധാന യോഗം റിയാദിൽ പുരോഗമിക്കുകയാണ്.ഉച്ചകോടിയിലെ പ്രധാന അജണ്ടയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള പ്രാഥമിക ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയാണ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നത്.

റുവാണ്ടൻ സന്ദർശനം പൂർത്തിയാക്കി അമീർ ദോഹയിൽ തിരിച്ചെത്തിയെങ്കിലും ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്നാണ് സൂചന. ഇതിനിടെ ഗൾഫ് പ്രതിസന്ധിക്ക് ഉച്ചകോടിയിൽ പരിഹാരമുണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല ആവർത്തിച്ചു.


Latest Related News