Breaking News
അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം |
പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു; വാക്‌സിനെടുക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് മോദി (വീഡിയോ)

March 01, 2021

March 01, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെത്തിയാണ് മോദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിനാണ് മോദി സ്വീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. 

പുതുച്ചേരി സ്വദേശിനിയായ സിസ്റ്റര്‍ പി. നിവേദയാണ് മോദിക്ക് കുത്തിവയ്‌പ്പെടുത്തത്. യോഗ്യരായ എല്ലാവരും വാക്‌സിനെടുക്കണമെന്ന് വാക്‌സിന്‍ സ്വീകരിച്ച ശേഷം നരേന്ദ്രമോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. 

'കോവിഡ് 19നെതിരയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതില്‍ നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും വളരെ വേഗത്തില്‍ പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണ്. യോഗ്യരായ എല്ലാ പൗരന്മാരും വാക്‌സീന്‍ സ്വീകരിക്കണം. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം.' -വാക്‌സിന്‍ സ്വീകരിച്ച ശേഷം മോദി ട്വീറ്റ് ചെയ്തു.

വീഡിയോ കാണാം:

 

ഇന്ത്യയില്‍ വാക്‌സിനേഷന്‍ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 45-59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതര്‍ക്കും കോവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിച്ചു. കോവിന്‍ (https://www.cowin.gov.in) പോര്‍ട്ടല്‍ വഴിയും ആരോഗ്യസേതു ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം. പോര്‍ട്ടലോ ആപ്പോ വഴിയല്ലാതെ നേരിട്ട് വാക്‌സിന്‍ വിതരണ കേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യാനും പിന്നീട് സൗകര്യമൊരുക്കും.


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News