Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യൻ അംബാസിഡർ പി.കുമരൻ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി  

July 01, 2020

July 01, 2020

ദോഹ : ഖത്തറിൽ നിന്നും ഔദ്യോഗിക പദവി ഒഴിയുന്ന ഇന്ത്യൻ സ്ഥാനപതി പി.കുമരൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി.അമീരി ദിവാന്‍ ഓഫിസില്‍ ബുധനാഴ്ച രാവിലെയായിരുന്നു കൂടിക്കാഴ്ച. സ്ഥാനമൊഴിയുന്ന  ഇന്തോനേസ്യന്‍ അംബാസഡര്‍ മുഹമ്മദ് ബസ്രി സിദെഹാബിയുമായും അമീർ കൂടിക്കാഴ്ച നടത്തി.

ഖത്തറും തങ്ങളുടെ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വഹിച്ച പങ്കു പരിഗണിച്ച് ഇരുവര്‍ക്കും അമീര്‍ അല്‍ വജ്ബ ഡെകറേഷന്‍ സമ്മാനിച്ചു. രണ്ട് സ്ഥാനപതിമാർക്കും അമീർ ആശംസകൾ നേർന്നു.

ദോഹയിൽ നിന്ന് വിരമിക്കുന്ന പി.കുമരൻ സിംഗപ്പൂരിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേൽക്കും.2016 ഒക്ടോബർ അഞ്ചിനാണ് പി.കുമരൻ ഖത്തറിലെ ഇന്ത്യൻ അംബാസിഡറായി ചുമതലയേറ്റത്.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News