Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കോവിഡ് സാഹചര്യം മെച്ചപ്പെട്ടു,നാട്ടിലേക്ക് മടങ്ങിയവരിൽ ഭൂരിഭാഗവും തിരിച്ചുവരുമെന്ന് ഇന്ത്യൻ അംബാസിഡർ

July 06, 2020

July 06, 2020

ദോഹ: കോവിഡിന്റെ പശ്ചാത്തലത്തിൽ ഖത്തറില്‍ നിന്ന് ഇതുവരെ 30,000ഓളം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയതായി ഇന്ത്യൻ സ്ഥാനപതി പി.കുമരൻ അറിയിച്ചു. ഇവരിൽ  ഭൂരിഭാഗവും തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഖത്തറിൽ നിന്നും സേവനകാലാവധി കഴിഞ്ഞു സിംഗപ്പൂരിലേക്ക് സ്ഥലം മാറിപ്പോകുന്ന അംബാസഡര്‍ക്ക് ഇന്ത്യൻ സമൂഹം  നല്‍കിയ വെര്‍ച്വല്‍ യാത്ര അയപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

30,000ഓളം ഇന്ത്യക്കാരാണ് ഇതുവരെ നാട്ടിലേക്ക് മടങ്ങിയത്. എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത ഇനിയും 18,000ഓളം പേര്‍ ഇനിയും അവശേഷിക്കുന്നുണ്ട്.   എന്നാല്‍, ഖത്തറിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും അംബാസഡര്‍ കൂട്ടിച്ചേർത്തു. തന്റെ പ്രവര്‍ത്തന കാലയളവില്‍ എംബസിക്ക് കീഴിലുള്ള  അപെക്‌സ് ബോഡികളില്‍ നിന്നും പ്രവാസി സംഘടനകളില്‍ നിന്നും ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ നിന്നും മികച്ച സഹകരണമാണ് ലഭിച്ചതെന്നും അംബാസഡര്‍ പറഞ്ഞു.

എ പിമണികണ്ഠന്‍(ഐസിസി പ്രസിഡന്റ്), ഹസന്‍ ചൗഗ്ലെ(ഐഎസ്‌സി പ്രസിഡന്റ്), അസീം അബ്ബാസ് (ഐബിപിസി പ്രസിഡന്റ്), പി എന്‍ ബാബുരാജ്(ഐസിബിഎഫ് പ്രസിഡന്റ്), ഡോ. മോഹന്‍ തോമസ്( ഐസിബിഎഫ് അഡൈ്വസറി ചെയര്‍മാന്‍), കെ എം വര്‍ഗീസ്(ഐസിസി അഡൈ്വസറി കൗണ്‍സില്‍), സിവി റപ്പായി( ഐബിപിസി അഡൈ്വസറി കൗണ്‍സില്‍), സനാഉല്ല അബ്ദുല്‍ റഹ്മാന്‍(ഐഎസ്‌സി), ഡോ. സീതാരാമന്‍ തുടങ്ങിയവര്‍  സംസാരിച്ചു. അംബാസഡറുടെ പത്‌നി ഋതു കുമരന്‍  നന്ദി അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News