Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഇന്ത്യൻ സ്ഥാനപതി പി.കുമരൻ സിംഗപ്പൂരിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ 

May 27, 2020

May 27, 2020

ദോഹ : ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി പി.കുമരനെ സിംഗപ്പൂരിൽ ഇന്ത്യൻ ഹൈകമ്മീഷണറായി നിയമിച്ചു.ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

1992ൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ചേർന്ന പി.കുമരൻ 2016 ഒക്ടോബർ അഞ്ചിനാണ് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റത്.1994 മുതൽ 1997 വരെ കൈറോവിലെ ഇന്ത്യൻ എംബസിയിൽ ഫസ്റ്റ് സെക്രട്ടറിയായും സെക്കൻഡ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.1997 മുതൽ 2000 വരെ ലിബിയയിലെ ട്രിപ്പോളിയിൽ സേവനമനുഷ്ഠിച്ചു.വാഷിംഗ്ടൺ,ബ്രസൽസ്,ശ്രീലങ്ക എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.ഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിൻ സെക്രട്ടറിയായിരിക്കെയാണ് ദോഹയിൽ നിയമിതനായത്.തമിഴ്‌നാട് സ്വദേശിയാണ്.

റിതു കുമരനാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

നിലവിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഡോ.ദീപക് മിത്തൽ ഖത്തറിലേക്കുള്ള അടുത്ത ഇന്ത്യൻ സ്ഥാനപതിയായി നിയമിതനായിട്ടുണ്ട്. അദ്ദേഹം ഉടൻ ചുമതലയേൽക്കുമെന്നാണ് വിവരം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News