Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന് കനേഡിയന്‍ ഡയമണ്ട് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു

April 17, 2021

April 17, 2021

ദോഹ: ഖത്തര്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന് (പി.എച്ച്.സി.സി) അക്രഡിറ്റേഷന്‍ കാനഡ ഇന്റര്‍നാഷണലിന്റെ (എ.സി.ഐ) ഡയമണ്ട് ലെവല്‍ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. എ.സി.ഐയുടെ ഏറ്റവും ഉന്നതമായ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റാണ് ഇത്. ഏറ്റവും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതും നിലവാരമുള്ളതുമായ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഡയമണ്ട് ലെവല്‍ അക്രഡിറ്റേഷന്‍ ലഭിക്കുക. 

നിരവധി ഘടകങ്ങളെ വിലയിരുത്തിയാണ് ഡയമണ്ട് ലെവല്‍ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക. ആരോഗ്യ പരിരക്ഷ, സുരക്ഷ, റിസ്‌ക് മാനേജ്‌മെന്റ്, ധാര്‍മ്മികത, ഫിനാന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാനവ വിഭവശേഷി, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. സമഗ്രമായ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് പി.എച്ച്.സി.സിയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 

'പി.എച്ച്.സി.സിയിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, രോഗികള്‍, അവരുടെ കുടുംബം തുടങ്ങിയവരുടെ ഫലപ്രദമായ പങ്കാളിത്തത്തിലൂടെയാണ് അക്രഡിറ്റേഷന്‍ കാനഡ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. കാര്യക്ഷമത വര്‍ധിപ്പിക്കാനായി അവര്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നു. ലഭ്യമായ വിഭവങ്ങള്‍ പരമാവധി ഉപയോഗിച്ചാണ് പി.എച്ച്.സി.സി ആരോഗ്യസേവനങ്ങള്‍ നല്‍കുന്നത്.' -പി.എച്ച്.സി.സി മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍ മാലിക് പറഞ്ഞു. 

'പി.എച്ച്.സി.സിക്ക് അക്രഡിറ്റേഷന്‍ കാനഡ ഡയമണ്ട് ലെവല്‍ സ്റ്റാറ്റസ് ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള പരിചരണത്തിന് ഡയമണ്ട് ലെവല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ സ്ഥാപനമാണ് പി.എച്ച്.സി.സി. ഓരോ മൂന്ന് വര്‍ഷത്തിലും സര്‍ട്ടിഫിക്കേഷന്‍ പുതുക്കുമെന്ന കാര്യം ഞങ്ങള്‍ മനസിലാക്കുന്നു.' -ക്വാളിറ്റി ആന്‍ഡ് പേഷ്യന്റ് സേഫ്റ്റി ഡയറക്ടറേറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അമല്‍ അബ്ദുല്ല പറഞ്ഞു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News