Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നിരക്ക് വർധനവിൽ വിശദീകരണവുമായി ഉരീദു

January 17, 2022

January 17, 2022

ദോഹ : ഖത്തറിലെ ഏറ്റവും പ്രചാരമേറിയ ടെലികോം കമ്പനിയായ ഉരീദു, തങ്ങളുടെ പ്ലാനുകൾക്ക് നിരക്ക് വർധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴി നിരവധി ആളുകൾ പരാതി അറിയിച്ചിട്ടും പ്രതികരിക്കാതിരുന്ന കമ്പനി, ഒടുവിൽ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഉരീദുവിന്റെ പബ്ലിക്ക് റിലേഷൻ ഡയറക്ർ സബാഹ് റബിയാഹ് അൽ കുവാരിയാണ് ഖത്തർ റേഡിയോയിലൂടെ കമ്പനിയുടെ നിലപാട് അറിയിച്ചത്. 

മുൻപ് നൽകിയതിലും കൂടുതൽ സേവനങ്ങൾ ഉൾപെടുത്തിയത് കൊണ്ടാണ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചത് എന്നാണ് കുവാരി നൽകുന്ന വിശദീകരണം. ഡാറ്റ ഓഫർ ഇല്ലാതെ തന്നെ വാട്ട്സപ്പ് ഉപയോഗിക്കാവുന്ന രീതി കൊണ്ടുവന്നത് ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാണെന്നും കുവാരി അഭിപ്രായപ്പെട്ടു. കൃത്യമായ പഠനങ്ങൾ നടത്തിയതിന് ശേഷമാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഫെബ്രവരി ഒന്ന് മുതലാണ് നിരക്കിൽ മാറ്റം വരികയെന്നും കുവാരി അറിയിച്ചു. അതേസമയം, ആവശ്യമില്ലാത്ത ആളുകൾക്ക് ഈ സർവീസ് റദ്ദ് ചെയ്യാനുള്ള അവസരം നൽകാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഉരീദു അധികൃതർ തയ്യാറായില്ല.


Latest Related News