Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ ഉരീദു ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടു ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാം

March 17, 2022

March 17, 2022

ദോഹ : ഖത്തറിലെ പ്രമുഖ ടെലികോം കമ്പനിയായ ഉരീദു, തങ്ങളുടെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരമൊരുക്കുന്നു. ആഴ്ചയിൽ രണ്ട് ദിവസം 'വർക്ക് ഫ്രം ഹോം' ചെയ്യാൻ ജീവനക്കാർക്ക് അനുമതി നൽകുമെന്ന് ഉരീദു ഉന്നതമേധാവിയായ ഫാത്തിമ സുൽത്താൻ അൽ കുവാരി അറിയിച്ചു. കഴിഞ്ഞ വർഷം ജീനവക്കാരുടെ ജോലിയിൽ നടത്തിയ പരീക്ഷണ പരിഷ്‌കാരങ്ങൾ വിലയിരുത്തിയ ശേഷമാണ് നടപടി. 

കഴിഞ്ഞ സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണ് പരീക്ഷണാടിസ്ഥാനത്തിൽ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ അനുമതി നൽകിയത്. ഈ പരീക്ഷണം വൻ വിജയമാണെന്ന് കണക്കുകൾ വ്യക്തമാക്കിയതോടെയാണ് ഇത്തവണയും ജീവനക്കാർക്ക് ഇതേ സൗകര്യം ഒരുക്കുന്നത്. നേരത്തെ, വർഷത്തിൽ നാല് ആഴ്ച്ചകൾ ഖത്തറിന് പുറത്തിരുന്ന് ജോലി ചെയ്യാനുള്ള അനുമതിയും ഉരീദു, തങ്ങളുടെ ജീവനക്കാർക്ക് നൽകിയിരുന്നു. ഈ നടപടികളോടെ, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ജീവനക്കാർക്ക് കഴിയുമെന്നും, ഇത് ജോലിയിൽ പുത്തൻ ഉന്മേഷം നൽകുമെന്നുമാണ് കമ്പനിയുടെ കണ്ടെത്തൽ. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ, പതിവ് തൊഴിൽ ഘടനയിൽ ഇത്തരം അഴിച്ചുപണികൾ നടത്തേണ്ടത് അനിവാര്യമാണെന്നും ഉരീദു വിലയിരുത്തി.


Latest Related News