Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു 

November 10, 2020

November 10, 2020

ദോഹ : ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 230 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 43 പേർ വിദേശത്തു നിന്നും എത്തിയവരാണ്.അതേസമയം 243 പേർക്ക് പുതുതായി രോഗമുക്തി ലഭിച്ചിട്ടുണ്ട്.ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ ആകെ കോവിഡ്  മരണ സംഖ്യ 233 ആയി. ഒൻപത് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഖത്തറിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്.
2697 പേരാണ് ഖത്തറിൽ ഇനി കോവിഡ് പോസറ്റിവ് ആയി അവശേഷിക്കുന്നത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം131733 ആയി. മൂന്നു പേരെ കൂടി പുതുതായി ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്..ഗുരുതരമായ രോഗലക്ഷണങ്ങളോടെ 33 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള 298 പേരിൽ 33 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News